വിത്തെടുത്തു കുത്തിയില്ല; സത്യനാരായണൻ കാത്തുെവച്ചത് 650 വിത്തിനങ്ങൾ
text_fieldsബെള്ളൂർ: നെൽകർഷകനല്ല, നല്ല് വ്യാപാരവുമില്ല, സത്യനാരായണൻ ഒന്നുമാത്രം ചെയ്തു, വിത്തെടുത്ത് കുത്തിയില്ല. വിത്തുസൂക്ഷിച്ച് തലമുറകൾക്ക് വേണ്ടി കാത്തുവെച്ചത് 650 ഇനം നെൽവിത്തിനങ്ങൾ.
അപൂർവയിനം ജനിതക വിത്തിനങ്ങളെ സംരക്ഷിച്ചതിന് കേന്ദ്ര കൃഷിമന്ത്രാലയത്തിെൻറ പുരസ്കാരം കഴിഞ്ഞ നവംബർ11ന്ഡൽഹിയിൽ ചെന്ന് ഏറ്റുവാങ്ങിയിരിക്കുകയാണ് ബെള്ളൂർ പഞ്ചായത്തിലെ കിന്നിംഗാർ ബെളേരിയിലെ സത്യനാരായണ. ഏതു കാലാവസ്ഥയെയും പ്രളയത്തെയും ഉപ്പുവെള്ളത്തെയും അതിജീവിക്കാൻ ശേഷിയുള്ള വിത്തിനങ്ങളാണ് സത്യനാരായണെൻറ കൈവശമുള്ളത്. ഫിലിപ്പൈൻസിൽനിന്നും അസമിൽനിന്നുമുള്ള വിത്തിനങ്ങൾ ഇതിൽ ഉൾപെടുന്നുണ്ട്. രണ്ടിനം വിത്തുകളുമായി സത്യനാരായണ 12 വർഷം മുൻപാണ് നെല്ലിെൻറ അപൂർവയിനം വിത്തുകൾ ശേഖരിക്കാൻ തുടങ്ങിയത്. പട്ടാമ്പി, മലപ്പുറം, വയനാട് കർണാടകയിലെ ഷിമോഗ, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിൽനിന്നാണ് വിവിധ ജനിതകങ്ങളുടെ വിത്തുകൾ ശേഖരിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാർഥികളുടെ ഗവേഷണ കേന്ദ്രമാണ് സത്യാനാരായണയുടെ വീട്. ഉപ്പുവെള്ളത്തിലും മികച്ച വിളവ് നൽകുന്ന 'കഗ്ഗ'യും മൂന്നാഴ്ച്ചയോളം വെള്ളത്തിൽ മുങ്ങിയാലും നശിക്കാതെ നിൽക്കുന്ന 'എ ടി കുണി', ഊഷര ഭൂമിയിലും വിളയുന്ന 'വെള്ളത്തൊമ്മ' എന്നിവ ഇദ്ദേഹത്തിെൻറ ശേഖരത്തിലുണ്ട്. ഔഷധമൂല്യമുള്ള 10 ഇനം വിത്തുകളും ഇവിടെയുണ്ട്. പ്രസവിച്ച സ്ത്രീകൾ മരുന്നായി കഴിക്കുന്ന 'അന്തേ മൊഹരി'യും ഇരുമ്പിെൻറ കലവറയായ 'കരി ഗജവലി'യും ഇവിടെ വിളയുന്നു. ആവശ്യക്കാർക്ക് ചെറിയ അളവിൽ നെൽവിത്തുകൾ നൽകും.
വിത്തുകൾ സംരക്ഷിക്കാനുള്ള കൃഷി മാത്രമാണ് സത്യനാരായണനുള്ളത്്. 25 സെൻറ് സ്ഥലത്താണ് കൃഷി. തെങ്ങ്, കുരുമുളക് വാഴകൃഷി എന്നീ കൃഷികളാണ് ഈ 48 കാരൻ ഉപജീവനത്തിനുവേണ്ടി നടത്തുന്നത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. എസ്.എസ്.എൽ.സി പാസായ ശേഷം പരമ്പരാഗത കാർഷിക വിളകളെ സംരക്ഷിക്കുന്നത് വിനോദമാക്കുകയായിരുന്നു സത്യനാരായണ. ബൊളേരിയിലെ പരേതനായ കുഞ്ഞിരാമ മണിയാണി, ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ജയശ്രീയും മക്കളായ നവ്യശ്രീ, ഗ്രീഷ്മ, അഭിനവ എന്നിവരും സഹോ ദ ര ങ്ങളും കൃഷിയിൽ സഹായികളായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.