Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ്

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ്
cancel

കാ​സ​ർ​കോ​ട്: സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഇ​ള​വു​വ​രു​ത്തി പു​തു​ക്കി​യ മ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ൽ. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ ‘വി​ദ്യാ​കി​ര​ണം’ പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ​ഠ​നം ന​ട​ത്തു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ​ഠ​നം ന​ട​ത്തു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​മ്മ​മാ​ർ​ക്ക് പ്ര​സ​വാ​ന​ന്ത​രം കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ ‘മാ​തൃ​ജ്യോ​തി’​യി​ൽ ഭി​ന്ന​ശേ​ഷി ശ​ത​മാ​നം ഏ​കീ​ക​രി​ച്ച് അ​റു​പ​ത് ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന​താ​ണ് മാ​റ്റി​യ മ​റ്റൊ​രു നി​ർ​ദേ​ശം. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി​വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ചി​കി​ത്സ​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ‘പ​രി​ണ​യം’ പ​ദ്ധ​തി​യി​ൽ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഭി​ന്ന​ശേ​ഷി​യു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും വി​വാ​ഹ​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​തോ മ​രി​ച്ച​തോ ആ​യ​തും തീ​വ്ര ശാ​രീ​രി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വ്യ​ക്തി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ടി​വ​രു​ന്ന​തു​മാ​യ മാ​താ​വി​ന്-​ര​ക്ഷി​താ​വി​ന് സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ‘സ്വാ​ശ്ര​യ’​. ഇതിൽ ഭ​ർ​ത്താ​വി​ന് ശാ​രീ​രി​ക-​മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തും മ​റ്റ് വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ർ​ത്താ​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും തീ​വ്ര​ഭി​ന്ന​ശേ​ഷി​യു​ള്ള​തും വീ​ടി​ന് വെ​ളി​യി​ൽ പോ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് സാ​ധി​ക്കാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പു​തു​ക്കി​യ മാ​ന​ദ​ണ്ഡം നി​ര​വ​ധി​പേ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04994255074.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Differently AbledNormsSchemes
News Summary - Schemes for Differently Abled: Relaxation in Norms
Next Story