സെർവർ കേടായി; തൃക്കരിപ്പൂർ പോസ്റ്റ് ഓഫിസ് പ്രവർത്തനം അവതാളത്തിൽ
text_fieldsതൃക്കരിപ്പൂർ: സബ് പോസ്റ്റ് ഓഫിസിലെ സെർവർ കേടായതിനെ തുടർന്ന് പ്രവർത്തനം അവതാളത്തിൽ. 10 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ നടപടിയില്ല. കാസർകോട് ഹെഡ്പോസ്റ്റ് ഓഫിസിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിനാണ് ജില്ലയിലെ തപാൽ ഓഫിസുകളിലെ ഐ.ടി അനുബന്ധ സേവനങ്ങളുടെ അറ്റകുറ്റപ്പണി ചുമതല. ഹെഡ് ഓഫിസ് മേധാവിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കണ്ണൂരിലെ സൂപ്രണ്ടിനാണ് കാസർകോട്ടെ ചുമതല.
പ്രശ്നം പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃക്കരിപ്പൂരിൽനിന്ന് എഴുതിയിട്ട് 10 ദിവസം പിന്നിടുകയാണ്. ജീവനക്കാരുടെ കുറവുമൂലം പ്രയാസപ്പെടുന്നതിനിടെയാണ് കമ്പ്യൂട്ടർ സംവിധാനം കേടായത്. ഇതോടെ വിവിധ സമ്പാദ്യപദ്ധതികൾ, പോസ്റ്റൽ ബാങ്കിങ്, വിവിധ നിക്ഷേപ പദ്ധതികൾ, സ്പീഡ് പോസ്റ്റ്, രാജിസ്റ്റേർഡ് പോസ്റ്റ്, പാർസൽ തുടങ്ങി മുഴുവൻ സേവനങ്ങളും തടസ്സപ്പെട്ടു. എട്ട് ബീറ്റ് മേഖലകളുള്ള തൃക്കരിപ്പൂർ സബ് ഓഫിസിൽനിന്ന് കത്ത് വിതരണം മാത്രമാണ് നടക്കുന്നത്. ആവർത്തന നിക്ഷേപം പിൻവലിക്കാൻ എത്തിയവർക്ക് പണം കിട്ടാതെ മടങ്ങേണ്ടി വന്നു. പോസ്റ്റൽ ഇൻഷുറൻസ് അടക്കുന്നതും മുടങ്ങി. തപാൽ ഉരുപ്പടികൾ സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി പോസ്റ്റ് ഓഫിസ് വഴി അയക്കാനാണ് അധികൃതർ പറയുന്നത്. നാലുകിലോമീറ്റർ അകലെയുള്ള ഇവിടേക്ക് എത്തിപ്പെടാൻ പൊതുഗതാഗത സൗകര്യം ഇല്ലാത്തതും ആളുകൾക്ക് പ്രയാസമുണ്ടാക്കുന്നു.
ഇളമ്പച്ചി ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽനിന്ന് ഒരു ജീവനക്കാരനെ മാറ്റിയതോടെ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. തൃക്കരിപ്പൂരിൽനിന്നുള്ള ഉരുപ്പടികൾകൂടി വന്നതോടെ സീറ്റിൽനിന്ന് സീറ്റിലേക്ക് മാറിയിരുന്ന് ജോലി ചെേയ്യണ്ടിവരുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.