നഗരസ്വഭാവമുള്ള മേഖലയിൽ സർവിസ് റോഡ് അനിവാര്യം - കർമസമിതി
text_fieldsചട്ടഞ്ചാൽ: തെക്കിൽ -ബേവിഞ്ച മേഖല പഞ്ചായത്ത് പരിധിയിലാണെങ്കിലും നഗര സ്വഭാവമാണുള്ളത്. ജനനിബിഡമായ ഈ പ്രദേശത്ത് പത്തിലേറെ സ്വകാര്യ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ സർവിസ് റോഡ് അനിവാര്യമാണ്. തെക്കിൽ ഫെറി റോഡ് നിലവിലെ ദേശീയപാതയിൽ നിന്നും മൂന്നുമീറ്റർ താഴെയാണ് സ്ഥിതി ചെയ്യുന്നത്. പുതിയ ദേശീയപാതയാണെങ്കിൽ ഏഴ് മീറ്റർ ഉയരത്തിലാണ് കടന്നുപോകുന്നത്. ഇത് ഏക അനുബന്ധ കേന്ദ്രമായ ബസ് ഷെൽട്ടറിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാണ്.
നിലവിലെ കൾവർട്ട് നിർമാണത്തിലും ആവശ്യമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർമസമിതി ഭാരവാഹികളായ ടി.ഡി. കബീർ, ഹമീദ് കണ്ണംപള്ളി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.