മലിനജലം: വ്യാപാരികളും കാൽനടക്കാരും ദുരിതത്തിൽ
text_fieldsകാസർകോട്: റെയിൽവേ സ്റ്റേഷൻ റോഡിലെ വ്യാപാരികളും കാൽനടക്കാരും മാലിന്യത്തിന്റെ ദുരിതംപേറാൻ തുടങ്ങിയിട്ട് നാലുവർഷമായി. മത്സ്യ മാർക്കറ്റിലെ മലിനജലം ഒഴുക്കിവിടുന്നത് ഈ റോഡിലെ ഗട്ടറിലാണ്.
അതുകൊണ്ടുതന്നെ മൂക്കുപൊത്തിയാണ് ഇതിലൂടെ യാത്ര ചെയ്യുന്നവരും വ്യാപാരികളും കഴിയുന്നത്. നേരത്തെ മത്സ്യമാർക്കറ്റിലെ മലിനജലം ഒഴുക്കിവിട്ടിരുന്നത് ഫോർട്ട് റോഡ് ഗട്ടർവഴിയായിരുന്നു.
എന്നാൽ, രണ്ടുവർഷം മുമ്പ് പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന് മലിനജലം ഒഴുക്കി വിടുന്നത് ട്രാഫിക് വഴിയാക്കി മാറ്റുകയായിരുന്നുവെന്ന് വ്യാപാരികളുടെ ആരോപണം. മലിനജലം തായലങ്ങാടി വഴകൊപ്പൽ തോട്ടിലേക്കാണ് പോകുന്നത്.
ഗട്ടർവഴിയുള്ള സ്ലാബുകൾ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. ട്രാഫിക് ജങ്ഷൻ മുതൽ തായലങ്ങാടിവരെ റോഡ് വീതികൂട്ടാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി ആവിഷ്കരിച്ചിരുന്നു. പദ്ധതിയുടെ പ്രാരംഭ പണി ആരംഭിച്ചിട്ടില്ല. റോഡ് വീതികൂട്ടി ആധുനികരീതിയിൽ നിർമിച്ചാൽ ഇപ്പോഴുള്ള മൂക്കുപൊത്തലിന് ശമനമാകുമെന്നാണ് വ്യാപാരികളും പരിസരവാസികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.