Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ദൃഷ്​ടി'; ലഭിച്ച...

'ദൃഷ്​ടി'; ലഭിച്ച പരാതികളില്‍ നടപടി

text_fields
bookmark_border
ദൃഷ്​ടി; ലഭിച്ച പരാതികളില്‍ നടപടി
cancel

കാസർകോട്​: പൊതുജനങ്ങള്‍ക്ക് ജില്ല പൊലീസ് മേധാവിക്ക് വിഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന 'ദൃഷ്​ടി' പരിപാടിയിലേക്ക് ബുധനാഴ്ച വിളിച്ചത് ആറ് പേര്‍. ലഭിച്ച ആറ് പരാതിയിലും നടപടി സ്വീകരിച്ചു. ചന്തേര പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യപിച്ച് ഉപദ്രപിക്കുന്നു എന്ന പരാതിയില്‍ പരാതി സ്വീകരിച്ച് കേസ് എടുക്കാന്‍ ചന്തേര പൊലീസിന്​ നിര്‍ദേശം നല്‍കി.

നീലേശ്വരം സ്​റ്റേഷന്‍ പരിധിയില്‍ വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പുകല്‍പിക്കാന്‍ നീലേശ്വരം എസ്.എച്ച്.ഒക്ക് നിര്‍ദേശം നല്‍കി. അമ്പലത്തറ സ്​റ്റേഷന്‍ പരിധിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട സ്ത്രീയുടെ പരാതിയില്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് തീര്‍പ്പുകല്‍പിക്കുന്നതിനും നിര്‍ദേശം നല്‍കി. വ്യക്തിഗത പരാതിക്ക് പുറമേ നീലേശ്വരം പൊലീസ് സ്​റ്റേഷന്‍ പരിസരത്ത് കേസില്‍പെട്ട വാഹനങ്ങള്‍ കുമിഞ്ഞുകൂടിയത് ശ്രദ്ധയില്‍ പെടുത്തിയ റിട്ട. അധ്യാപക​െൻറ പരാതിയിലും നടപടി ത്വരിതപ്പെടുത്തി.

എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്സ്​ആപ് വഴി ജില്ല പൊലീസ് മേധാവിയെ പരാതികള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ജില്ല പൊലീസ് മേധാവിയുടെ വാട്സ്​ആപ് നമ്പറായ 9497928009 ലേക്കാണ് വിഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaintdistrict police chiefDrishti
News Summary - six people called the 'Drishti' program,
Next Story