എസ്.കെ.എസ്.എസ്.എഫ് ഭാരവാഹിയുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ചു
text_fieldsകാസർകോട്: ജംഇയ്യതുൽ ഖുത്വബ കാസർകോട് മണ്ഡലം സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് കാസർകോട് മേഖല ഭാരവാഹിയുമായ സിനാൻ അസ്ഹരി മൊഗ്രാൽപുത്തൂരിെൻറ ബൈക്ക് ബന്തടുക്ക പള്ളി പരിസരത്ത് കത്തിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.
കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.വി. അബ്ദുസ്സലാം ദാരിമി ആലംപാടി, മദ്റസ മനേജ്മെൻറ് ജില്ല പ്രസിഡൻറ് എം.എസ്. തങ്ങൾ മാസ്തിക്കുണ്ട്, ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലംപാടി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് ടി.പി. അലി ഫൈസി, ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന, ജില്ല പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജനറൽ സെക്രട്ടറി വി.കെ. മുശ്താഖ് ദാരിമി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മുഹമ്മദ് ഫൈസി കജ, എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ല വൈസ് പ്രസിഡൻറ് ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ല സെക്രട്ടേറിയറ്റ് അംഗം ലത്തീഫ് കൊല്ലമ്പാടി, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, ജംഇയ്യതുൽ ഖുത്വബ കാസർകോട് മണ്ഡലം പ്രസിഡൻറ് മജീദ് ബാഖവി തളങ്കര, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി ചൗക്കി, അസ്ഹരീസ് ജില്ല നേതാക്കളായ സിദ്ദീഖ് അസ്ഹരി പാത്തൂർ, ഇസ്മായിൽ അസ്ഹരി ബാളിയൂർ, സിദ്ദീഖ് അസ്ഹരി അറന്തോട്, പി.എച്ച്. അസ്ഹരി ആദൂർ, എസ്.കെ.എസ്.എസ്.എഫ് കാസർകാട് മേഖല പ്രസിഡൻറ് ശിഹാബ് അണങ്കൂർ, ജനറൽ സെക്രട്ടറി ജംഷീർ കടവത്ത് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.