കാണാതായ യുവാവിന് തീവ്രവാദ ബന്ധമെന്ന പ്രചാരണം തള്ളി എസ്.പി
text_fields
മംഗളൂരു: ഉപ്പിനങ്ങാടിയിൽനിന്ന് കാണാതായ യുവാവിനെ ഭീകരസംഘടനകളുമായി ബന്ധിപ്പിക്കുന്ന മാധ്യമവാർത്തകൾ ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ തള്ളി. കഴിഞ്ഞ ജൂലൈ 12ന് ബംഗളൂരുവിലേക്ക് കാറിെൻറ സ്പെയർ പാർട്സ് എടുക്കാൻ പോയ ഉപ്പിനങ്ങാടി സ്വദേശിയും എ ടു സെഡ് ഗാരേജിെൻറ ഉടമയുമായ മുഹമ്മദ് റഫീഖ് ഖാനെയാണ് കാണാതായത്. ആഗസ്റ്റ് ആറിന് ഇദ്ദേഹത്തിെൻറ ഭാര്യ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പത്രങ്ങളിലും സോഷ്യൽ മീഡിയയിലും, ഈ യുവാവിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും മറ്റുമുള പല ആക്ഷേപങ്ങളും പ്രചരിച്ചിരുന്നു. പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും റഫീഖ് ഉത്തരേന്ത്യയിൽ താമസിക്കുന്നതായി കണ്ടെത്തിയെന്നും ശരിയായ അന്വേഷണത്തിനുശേഷം പൊലീസ് കേസ് അവസാനിപ്പിച്ചതായും റഫീക്ക് ഒരു തീവ്രവാദ സംഘടനയിൽ അംഗമാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ പ്രാദേശിക പത്രങ്ങളും ന്യൂസ് ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം റിപ്പോർട്ടുകൾ ശരിയല്ലെന്നും പൊലീസിെൻറ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ഒന്നും കണ്ടെത്താനായില്ലെന്നും ദക്ഷിണ കന്നഡ ജില്ല എസ്.പി ഋഷികേശ് സോനാവനെ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.