കായിക ഉച്ചകോടി; ചർച്ചയായി ജലകായികമേളയും സാഹസിക വിനോദവും
text_fieldsകാസർകോട്: അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായി ജില്ലതല കായിക ഉച്ചകോടി സംഘടിപ്പിച്ചു. ലോകകായിക രംഗത്ത് വന്നിട്ടുള്ള വികസനവും വളര്‍ച്ചയും നൂതനമായ പരിശീലന സംവിധാനങ്ങളും പദ്ധതികളും അടിസ്ഥാന വികസന കായിക പദ്ധതികളും ചര്‍ച്ചചെയ്തു.
ജില്ലതല സ്പോര്‍ട്സ് സമ്മിറ്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സിലിന് വാഹനത്തിനുള്ള ഫണ്ട് വൈകാതെ തന്നെ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന് എന്നിവര്‍ സന്നിഹിതരായി.
ഇന്റര്‍നാഷനല്‍ പോര്‍ട്ട് സമ്മിറ്റ് -2024 കോഓഡിനേറ്റര്‍ സെബിന് പൗലോസ് വിഷയാവതരണം നടത്തി. അന്താരാഷ്ട്ര കായിക ഉച്ചകോടി -2024 കാസര്‍കോട് കോഓഡിനേറ്റര്‍ പ്രൊ. പി. രഘുനാഥ് മോഡറേറ്ററായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി ടി.വി. ബാലന്, നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാദര്‍ ബദരിയ, ടി.കെ. രവി, സി.കെ. അരവിന്ദാക്ഷന്, ഹമീദ് പൊസോളിഗെ, വി.വി. സജീവന്, പി.പി. പ്രസന്നകുമാരി, കെ. ബാവ, മുരളി പയ്യങ്ങാനം.
അഡ്വ. എ.പി. ഉഷ, സി.വി. പ്രമീള, പി. ശ്രീജ എന്നിവർ സംസാരിച്ചു. ജില്ല സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് സ്വാഗതവും ജില്ല സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.വി. സുരേന്ദ്രന് നന്ദിയും പറഞ്ഞു. മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ സെക്രട്ടറി കായിക താരങ്ങള്‍, ക്ലബ് ഭാരവാഹികള്‍, കായിക അധ്യാപകര്‍, ജില്ല കായിക അസോസിയേഷനിലെ പ്രസിഡന്റ്, നോമിനി തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയങ്ങളുടെ നടത്തിപ്പ് പഞ്ചായത്തുകള്‍ക്ക് തന്നെ നല്‍കണമെന്ന് അഭിപ്രായം ഉയർന്നു. ഒരു കായിക ഇനത്തിന് ഒരു അസോസിയേഷന് എന്ന രീതിയില്‍ മിതപ്പെടുത്തി അവയുടെ വളര്‍ച്ചക്കായി മുന്നില്‍ നില്‍ക്കണം, കേരളോത്സവം, കുടുംബശ്രീ നടത്തുന്ന അരങ്ങ് പോലുള്ള പരിപാടികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ മൂല്യം ഉയര്‍ത്തി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
തീരദേശ ഹൈവേയോടനുബന്ധിച്ച് നടപ്പാത നിര്‍മിക്കണം, വലിയ പറമ്പ് കായല്‍ വാട്ടര്‍ സ്പോര്‍ട്സ് സാധ്യതകളും റാണിപുരം ഹില്‍ കേന്ദ്രീകരിച്ചുള്ള കായിക സാധ്യതകളും പരിശോധിക്കണം, കായിക മേഖലയില്‍ ജില്ലയിലെ താരോദയങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്നില്‍ നില്‍ക്കണം. നവ കായിക കേരളം പുതിയ കായിക നയം കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളും.
പഞ്ചായത്തു തല സമ്മിറ്റുകള്‍
ജില്ലതല സമ്മിറ്റുകളില്‍ വെച്ച് പഞ്ചായത്ത് തല സമ്മിറ്റുകള്ക്കുള്ള സമയക്രമം തീരുമാനിക്കണം. ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും മൈക്രോ സമ്മിറ്റുകള്‍ പൂര്‍ത്തീകരിക്കണം. ജില്ലതല സമ്മിറ്റുകളുടെ ഒരു ചെറുരൂപമായിരിക്കണം പഞ്ചായത്ത് തല സമ്മിറ്റുകള്‍.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെംബര്‍മാര്‍, പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍, സി.ഡി.എസ് ചെയര്പേഴ്സൻ, യൂത്ത് കോഓഡിനേറ്റര്‍, പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടൊപ്പം കായിക പ്രതിഭകള്‍, കായിക അധ്യാപകര്‍, മേഖലയിലെ സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പി.ടി.എ പ്രതിനിധികള്‍, സ്പോര്‍ട്സ് ക്ലബുകള്‍.
സഹകരണ സ്ഥാപനങ്ങള്‍, വ്യാപാര, വാണിജ്യ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, എന്‍.ആര്.ഐകള്‍ വായനശാലകള്‍, ലയണ്‍സ്, റോട്ടറി പോലുള്ള സോഷ്യലൈസേഷന് ക്ലബുകള്‍, ടീം കേരള വളന്റിയര്‍മാര്‍, രാഷ്ട്രീയ - സാമൂഹ്യ - മത സംഘടനകള്‍, സ്കൂള്‍, കോളജ് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സമ്മിറ്റിന്റെ ഭാഗമാകും.
ഒരു പഞ്ചായത്ത്, ഒരു കായിക പദ്ധതി
ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ മുന്‍കൈയില്‍ ഒരു കായിക പദ്ധതിയെങ്കിലും നടപ്പാക്കുക എന്ന ലക്ഷ്യമാണ് 'പ്രോജക്ട് 1000' എന്ന ഈ പദ്ധതിക്കുള്ളത്. ഓരോ തദ്ദേശ സ്ഥാപനത്തിനും സ്വന്തം നിലയിലോ, പങ്കാളിത്തത്തോടെയോ ഒന്നിലധികം പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കാം.
മാതൃക നടപ്പാത, ഓപ്പണ്‍ ജിം, സൈക്ലിങ് ട്രാക്ക്, നീന്തല്‍ക്കുളം, ഓരോ പഞ്ചായത്തും ഒരു മാതൃക നടപ്പാത തയാറാക്കാന്‍ മുന്‍കൈ എടുക്കണം.
പരിഗണിക്കാവുന്ന പദ്ധതികള്‍
അനുയോജ്യമായ ഗ്രൗണ്ടുകള്‍, ടൂര്‍ണമെന്റ് (ഏതെങ്കിലും ജനകീയ കായിക ഇനത്തില്‍), ഗ്രാമീണ-കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇവന്റുകള്‍ (വടംവലി, നാടന്‍ പന്തുകളി, വള്ളംകളി), നീന്തല്‍ ക്ലാസുകള്‍ പോലുള്ള അവശ്യ വൈദഗ്ധ്യ പരിശീലനം, സ്വയം പ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന ഇനങ്ങളിലെ പരിശീലനം (കളരി, കരാട്ടെ.
കുങ്ഫു, ബോക്സിങ്, ജൂഡോ, തയ്ക്വാണ്ടോ മുതലായവ), ഫുട്ബാള്‍ - വോളിബാള്‍ - ബാസ്കറ്റ്ബാള്‍ - അത്ല ലറ്റിക്സ് പരിശീലന പദ്ധതികള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യം, ടര്‍ഫുകള്‍ മുതലായവ, നിലവിലുള്ള ഗ്രൗണ്ട്, ഓഡിറ്റോറിയം, കുളങ്ങള്‍, ജലാശയങ്ങള്‍, തരിശുഭൂമി പോലുള്ള സൗകര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള കായിക പദ്ധതികള്‍, ടര്‍ഫ്, ജിം പോലുള്ള സ്വകാര്യ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം.
മള്‍ട്ടി പര്‍പ്പസ് സ്പോര്‍ട്സ് കോംപ്ലക്സുകളുടെ സാധ്യത ആരായല്‍ നിലവിലുള്ള സൗകര്യങ്ങളുടെ വൈവിധ്യമാര്‍ന്ന ഉപയോഗം സാധ്യമാക്കല്‍ (ഓഡിറ്റോറിയം, ഗ്രൗണ്ടുകള്‍ മുതലായവ വിവിധ ഇനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍) സ്കൂളുകള്‍ പോലുള്ള പൊതു സ്ഥാപനങ്ങളുടെ ഗ്രൗണ്ടുകള്‍ പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്ക് കായിക, വ്യായാമ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാധ്യത ആരായല്‍ തുടങ്ങിയവ.
ഐ.എസ്.എസ്.കെ ടാസ്ക് ഫോഴ്സ്
പഞ്ചായത്ത് തല പദ്ധതികളുടെയും, വിവര ശേഖരണത്തിന്റെയും, പ്രചാരണത്തിന്റെയും ഏകോപനത്തിനായി ഒരു സ്പോര്‍ട്സ് സെല്‍ സ്ഥാപിക്കും. സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ നിര്‍ദേശിക്കുന്ന ഒരു വര്‍ക്കിങ് ഗ്രൂപ്പായിരിക്കണം ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.