Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവാസലോകത്ത്​...

പ്രവാസലോകത്ത്​ ​ശ്രീജയുടെ വീടും മുറ്റവും കേരളമാണ്​

text_fields
bookmark_border
പ്രവാസലോകത്ത്​ ​ശ്രീജയുടെ വീടും മുറ്റവും കേരളമാണ്​
cancel
camera_alt

ത​െൻറ കരവിരുതിൽതീർത്ത ക്രാഫ്​റ്റുകളുമായി ശ്രീജ

തൃക്കരിപ്പൂർ: പ്രവാസ ജീവിതത്തിനിടയിലും തൊട്ടതെല്ലാം 'കളറാ'ക്കുകയാണ്​ ശ്രീജ വിശ്വനാഥൻ. മണലും ഈന്തപ്പനയുമല്ല, വീടകം കേരളത്തി​െൻറ കലയും സംസ്​കാരവും സ്വന്തം കരവിരുതിൽ സൃഷ്​ടിച്ചിരിക്കുകയാണ്​ രാജകുടുംബങ്ങളുടെ എസ്​തറ്റീഷ്യയായ ശ്രീജ വിശ്വനാഥൻ. ശ്രീജയുടെ കരവിരുത്​ കൊട്ടാരങ്ങളിലുമുണ്ട്​. അൽഐനിലെ വീട്ടുമുറ്റത്ത്​ ചേമ്പും ചേനയും പാവ​ക്കയും എല്ലാം കായ്​പിച്ചെടുക്കുന്നു.

അൽഐനിലെ വീടും മുറ്റവും കേരളത്തിലെ സ്വന്തം നാടായി മാറുകയാണ്​. വീടകം നിറയെ കരകൗശാല വസ്തുക്കളും പെയിൻറിങ്ങുകളുമാണ്. വീടിന് പുറത്ത് ചെടികളും വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയും. വീടി​െൻറ അകവും പുറവും മനോഹരമായാണ് സംവിധാനിച്ചിരിക്കുന്നത്. തൃക്കരിപ്പൂർ ചൊവ്വേരിയിൽ 'സ്വസ്​തിക'യിലെ പി.പി.വിശ്വനാഥ​െൻറ ഭാര്യയാണ്​ ശ്രീജ. ഇവർ കുടുംബത്തോടെ അൽഐനിയിൽ താമസിക്കുകയാണ്​. ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികളും പാത്രങ്ങളും കടലാസുകളുമെല്ലാം ശ്രീജയുടെ കൈയിൽ കിട്ടിയാൽ മനോഹരമായ രൂപങ്ങളായി മാറും. ടെറാകോട്ട ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആഭരണങ്ങൾ നിർമിക്കുന്നതിലും വിദഗ്ധയാണ് ഇവർ. ഇങ്ങനെ നിർമിച്ച ആഭരണങ്ങളുടെ വലിയ ശേഖരവും ഇവരുടെ അടുത്തുണ്ട്. ഇവർ നിർമിച്ച മക്ക, മദീന പള്ളികളുടെ രൂപങ്ങളും ബേക്കൽ കോട്ടയുടെ രൂപങ്ങളുമെല്ലാം ശ്രദ്ധേയമാണ്. സാരികളിൽ പെയിൻറിങ് നടത്തിയാണ് തുടക്കം.

ഒപ്പം കുർത്ത തയ്ക്കുകയും അതിൽ പെയിൻറിങ് നടത്തുകയും ചെയ്യും. ഓരോ കലാരൂപങ്ങൾ തയാറാക്കുമ്പോഴും കുടുംബത്തിൽനിന്നും ബന്ധുമിത്രാദികളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും കിട്ടുന്ന പ്രോത്സാഹനമാണ് ഈ മേഖലയിൽ കൂടുതൽ പരീക്ഷണങ്ങൾക്ക്​ ഊർജം. നല്ലൊരു പാചകക്കാരിയുമാണ് ശ്രീജ. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൂടിച്ചേർന്നാൽ രുചികരമായ ഭക്ഷണവും തയാർ. യു.എ.ഇയിലുള്ള കുടുംബാംഗങ്ങൾ ചേർന്ന് വിവിധ സ്​റ്റേജുകളിൽ നൃത്ത പരിപാടികളും നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെ ത​െൻറ കഴിവുകൾ മറ്റുള്ളവർക്കുകൂടി പകർന്നുകൊടുക്കാനുള്ള ശ്രമവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

19 വർഷമായി അൽഐനിലുള്ള ഇവർ തുടക്കത്തിൽ ഒരു ബ്യൂട്ടി പാർലറിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ അൽഐനിലുള്ള ചില രാജകുടുംബങ്ങളിൽ എസ്തറ്റീഷ്യയായി ജോലി ചെയ്യുന്നു. ഇവരിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവും വലിയ അനുഗ്രഹമായാണ് കാണുന്നത്. താൻ നിർമിച്ച പല വസ്തുക്കളും ഉയർന്ന സമ്മാനങ്ങൾ നൽകി ഈ കുടുംബാംഗങ്ങൾ വാങ്ങുകയും ഒരു ഓണക്കാലത്ത് കേരളത്തനിമയാർന്ന ഭക്ഷണങ്ങൾ ഉണ്ടാക്കിനൽകിയപ്പോൾ ഇവരിൽ നിന്നുണ്ടായ പ്രോത്സാഹനവും സന്തോഷവും ജീവിതത്തിൽ വലിയ ഭാഗ്യമായാണ് ശ്രീജ കാണുന്നത്. കാസർകോട് രാവണേശ്വരത്തെ കെ. ഗോവിന്ദൻ നമ്പ്യാരുടെയും നളിനിയുടെയും മകളാണ്​ ശ്രീജ. വിവാഹശേഷം ഭർത്താവി​െൻറയും അവരുടെ കുടുംബത്തിൽ നിന്നുമുണ്ടായ പിന്തുണയാണ് ഈ മേഖലയിൽ കൂടുതൽ മുന്നോട്ടുപോകാൻ സാധിച്ചതെന്ന്​ ശ്രീജ പറഞ്ഞു.

ഭർത്താവ് വിശ്വനാഥൻ ദുബൈയിൽ ജോലി ചെയ്യുന്നു. മകൾ അനഘ വിശ്വനാഥൻ ബ്രിട്ടനിൽ നിന്നും മാസ്​റ്റർ ബിരുദം കഴിഞ്ഞ് ഇവിടെ യു.എസ് കമ്പനിയിൽ ജോലി ചെയ്യുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:craft work
News Summary - Sreeja's carft work
Next Story