ക്ലാസിന്റെ വാതിൽപടിവരെ തെരുവുനായ്ക്കൾ
text_fieldsകാസർകോട്: നായ്ശല്യം രൂക്ഷമായ കുമ്പള, മൊഗ്രാൽ പുത്തുർ പഞ്ചായത്തുകളിൽ സ്കൂളിന്റെ പടിവരെ നായ്ക്കൾ എത്തി. ഇതിൽ കുമ്പള ഹയർസെക്കൻഡറി സ്കൂളിലാണ് രൂക്ഷം. കുട്ടികൾക്ക് ക്ലാസിൽനിന് പുറത്തിറങ്ങാൻവരെ ഭയമായിരിക്കുകയാണ്. സ്കൂൾ പി.ടി.എ കമ്മിറ്റി കുമ്പള പഞ്ചായത്തിലും ജില്ല പഞ്ചായത്തിലും പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കുട്ടികൾ ഭക്ഷണം വാങ്ങി ക്ലാസ്റൂമിലേക്ക് പോകുമ്പോൾ പട്ടി പിറകെപോകും. കുട്ടികൾ ഭയന്ന് നിലവിലിക്കും. ക്ലാസ് റൂമുകളിലടക്കം പട്ടികൾ കയറിനിരങ്ങുകയാണ് എന്ന് നാട്ടുകാർ പറയുന്നു. സ്റ്റാഫ്റൂമിന്റെ പുറത്ത് ആളുകൾക്കുവരാൻ കഴിയാത്തവിധം അവ കിടക്കും. കുമ്പള, മൊഗ്രാൽഭാഗങ്ങളിൽ ഇതിനകംതന്നെ നിരവധി വളർത്തു മൃഗങ്ങളെ നായ്ക്കകൾ കടിച്ചുകീറി കൊന്നിട്ടുണ്ട്. പശുക്കിടാങ്ങളും ആടുകളും ഇതിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.