സാങ്കേതിക വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ സജ്ജരാക്കണം -മന്ത്രി ആര്‍. ബിന്ദു
text_fieldsകാസർകോട്: സാങ്കേതിക വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. തികച്ചും വിദ്യാര്‍ഥി കേന്ദ്രീകൃതവും സമൂഹ കേന്ദ്രീകൃതവുമായിരിക്കണം വിദ്യാഭ്യാസമെന്നും നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനായി നിർമിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യവേ അവര്‍ പറഞ്ഞു.
സാങ്കേതിക വിദ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അതിനനുസൃതമായ വിദ്യാഭ്യാസം നല്‍കണം. കുട്ടികളുടെ ആന്തരിക സമ്മർദം കുറക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തണം. തൊഴിലില്ലാതെ അലഞ്ഞുതിരിയലല്ല; തൊഴില്‍ ഉണ്ടാക്കാനും സംരംഭകത്വത്തിലേക്ക് തിരിയാനും തൊഴില്‍ ദാതാക്കളായി മാറാനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം. അതിനായി കലാലയവും അധ്യാപക സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, നെഹ്റു മെമ്മോറിയല്‍ എജുക്കേഷന്‍ പ്രസിഡന്റ് സുബൈര്‍ കമ്മാടത്ത്, സെക്രട്ടറി കെ. രാമനാഥന്‍, ട്രഷറര്‍ വി.പി. ദിവാകരന്‍ നമ്പ്യാര്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ. അശോകന്‍, സെനറ്റ് അംഗം ഡോ. കെ.എസ്. സുരേഷ് കുമാര്‍, പി.ടി.എ സെക്രട്ടറി ഡോ. പി.കെ. പ്രജിത്ത്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് രാഘവന്‍ കുളങ്ങര, കോളജ് ജൂനിയര്‍ സൂപ്രണ്ട് പി.കെ. ബാലഗോപാലന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി.പി. അനന്തു എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പൽ ഡോ. കെ.വി. മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജ് മാനേജര്‍ ഡോ. കെ. വിജയരാഘവന്‍ സ്വാഗതവും റൂസ കോളജ് ലെവല്‍ കോഓഓഡിനേറ്റര്‍ ഡോ. കെ. നസീമ നന്ദിയും പറഞ്ഞു. 30 ക്ലാസ് മുറികളും അത്യാധുനിക സൗകര്യത്തോടുകൂടിയ കോണ്‍ഫറൻസ് ഹാളുകളും അടങ്ങിയ മൂന്നുനില കെട്ടിടമാണ് നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.