Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരഞ്ഞെടുപ്പ്‌ കോഴ​:...

തെരഞ്ഞെടുപ്പ്‌ കോഴ​: സുരേന്ദ്രനെ ചോദ്യം ചെയ്​തു; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും

text_fields
bookmark_border
k surendran bjp
cancel
camera_alt

ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കാസർകോട് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവാൻ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ

കാ​സ​ർ​കോ​ട്‌: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.​എ​സ്‌.​പി സ്ഥാ​നാ​ർ​ഥി​ക്ക്​ കോഴ നൽകി സ്​ഥാനാർഥിത്വം പിൻവലിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. ​സു​രേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച്​ ചോദ്യംചെയ്​ത്​ വിട്ടയച്ചു. കേസ​ന്വേ​ഷ​ണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന്​ ക്രൈംബ്രാഞ്ച്​ അറിയിച്ചു. ​

അതേസമയം, ആരോപണങ്ങൾ രാഷ്​ട്രീയപ്രേരിതമാണെന്ന്​ സുരേന്ദ്രൻ പ്രതികരിച്ചു. നിയമവ്യവസ്​ഥയിൽ വിശ്വാസമുള്ളത്​ കൊണ്ടാണ്​ ചോദ്യംചെയ്യലിന്​ ഹാജരായത്​. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നേതാക്കളടക്കം പലരും വിളിക്കാറുണ്ട്​. അല്ലാതെ പണമിടപാടൊന്നും നടന്നിട്ടില്ല. കൊടകര, ബത്തേരി, മഞ്ചേശ്വരം കേസുകൾ സി.പി.എം കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്​ സ്​ഥാനാർഥിയായിരുന്നു കെ. സുരേന്ദ്രൻ. ത​ന്‍റെ പേരിനോട്​ സാമ്യമുള്ള ബി.​എ​സ്‌.​പി സ്ഥാ​നാ​ർ​ഥി​ കെ. സുന്ദര തനിക്ക്​ അപരനാവുമെന്ന കണക്കുകൂട്ടലിലാണ്​ അദ്ദേഹത്തോട സ്​ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടത്​. ഇതിനായി ര​ണ്ട​ര ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യെന്നാണ്​ കേസ്​. ക്രൈം​ബ്രാ​ഞ്ച്‌ ഡി​വൈ.​എ​സ്‌.​പി എ. ​സ​തീ​ഷ്‌​കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ കാസർകോട്​ ഗെസ്റ്റ്​ ഹൗസിൽ രാ​വി​ലെ 11 നാ​ണ്‌ ചോ​ദ്യം​ചെ​യ്യ​ൽ ആരംഭിച്ചത്​.

കെ. ​സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ കാ​സ​ർ​കോ​ട്‌ ചീ​ഫ്‌ ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ സു​രേ​ന്ദ്ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന്‌ കേ​സെ​ടു​ത്ത​ത്‌. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ 15 ല​ക്ഷം രൂ​പ​യും വീ​ടും ക​ർ​ണാ​ട​ക​യി​ൽ വൈ​ൻ ഷോ​പ്പും വാ​ഗ്‌​ദാ​നം ചെ​യ്‌​തു​വെ​ന്നാ​യി​രു​ന്നു സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മാ​ർ​ച്ച്‌ 21ന്‌ ​രാ​വി​ലെ സ്വ​ർ​ഗ വാ​ണി​ന​ഗ​റി​ലെ സു​ന്ദ​ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ ബി.​ജെ.​പി നേ​താ​ക്ക​ൾ സു​ന്ദ​ര​യെ പൈ​വ​ളി​ഗെ ജോ​ഡ്‌​ക്ക​ല്ലി​ലെ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ഓ​ഫി​സി​ലെ​ത്തി​ച്ച്​ ത​ട​ങ്ക​ലി​ൽ വെ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഞാ​യ​റാ​ഴ്‌​ച ആ​യ​തി​നാ​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നാ​യി​ല്ല. സു​ന്ദ​ര​യെ വീ​ട്ടി​ലെ​ത്തി​ച്ച ബി.​ജെ.​പി നേ​താ​ക്ക​ൾ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്‌​മാ​ർ​ട്ട്‌ ഫോ​ണും ന​ൽ​കി. മാ​ർ​ച്ച്‌ 22ന്‌ ​കാ​സ​ർ​കോ​ട്‌ താ​ളി​പ്പ​ടു​പ്പി​ൽ കെ. ​സു​രേ​ന്ദ്ര​ൻ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ൽ വെ​ച്ചാ​ണ്‌ പ​ത്രി​ക പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ൽ ഒ​പ്പു​വെ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeswaram electionK Surendrank Sundarabjp
News Summary - Surendran questioned by crime branch in Manjeswaram election bribery case
Next Story