Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅധ്യാപക ഒഴിവുകൾ...

അധ്യാപക ഒഴിവുകൾ യഥേഷ്​ടം; സ്​കൂളുകളിൽ ഇൻറർവ്യൂ കാലം

text_fields
bookmark_border
teacher 261021
cancel


കാസർകോട്​: സ്​കൂൾ തുറക്കാൻ നാലുദിവസം മാത്രം ശേഷിക്കെ താൽക്കാലിക​ അധ്യാപകരെ നിയമിക്കാനുള്ള പെടാപാടിലാണ്​ സ്​കൂൾ അധികൃതർ​. ദിവസക്കൂലിക്ക്​ അധ്യാപകരെ നിയമിക്കാൻ അനുമതി ഒക്​ടോബർ 22നാണ്​ ഉത്തരവിറങ്ങിയത്​. വൈകി ഉത്തരവിറങ്ങിയതിനാൽ സ്​കൂളുകളിൽ ഇൻറർവ്യൂ കാലമാണിപ്പോൾ. നവംബർ ഒന്നിനു മുമ്പ്​ ഇൻറർവ്യൂ പൂർത്തിയാക്കുകയാണ്​ ലക്ഷ്യം. എല്ലാ ഇൻറർവ്യൂവുകളും ഒന്നിച്ച്​ വന്നതിനാൽ ഉദ്യോഗാർഥികൾക്കും പ്രയാസമേറെ. വിവിധ സ്​കൂളുകളിൽ ഹാജരാകാൻ കഴിയാത്ത സ്​ഥിതിയാണ്​. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകൾ ഉള്ള ജില്ലയാണ്​ കാസർകോട്​. ജില്ലയിലെ മിക്ക സ്​കൂളുകളിലും ഇൻറർവ്യൂ നടപടികൾ പുരോഗമിക്കുകയാണ്​. ജില്ലയിൽ എൽ.പി, യു.പി, ഹൈസ്​കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിലായി 600ലേറെ ഒഴിവുണ്ടെന്നാണ്​ കണക്ക്​.

അധ്യാപക ഒഴിവുകള്‍

പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി മാത്​സ്​, സോഷ്യല്‍ സയന്‍സ്, അറബിക്, ഫിസിക്കല്‍ സയന്‍സ് യു.പി.എസ്.ടി.(മലയാളം-രണ്ട്), എല്‍.പി.എസ്.ടി(മലയാളം), സംസ്‌കൃതം ജൂനിയര്‍ (പാര്‍ട് ടൈം) എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന്. ഫോണ്‍: 04998284225, 8075707200.

ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ ഒഴിവിലേക്ക് കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍.

അഗസറഹൊളെ ഗവ.യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (കന്നട മീഡിയം)-രണ്ട്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന്.

തളങ്കര ജി.എം.വി.എച്ച്.എസ്.എസ്.വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, എൻറര്‍പ്രണര്‍ഷിപ് ​െഡവലപ്‌മെൻറ്​ എന്നീ വിഷയങ്ങളില്‍ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും ഫ്രൻറ്​ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ വിഷയത്തില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടറുടെയും ഓരോ ഒഴിവിൽ കൂടിക്കാഴ്ച നവംബര്‍ രണ്ടിന് ഉച്ചക്ക്​ 1.30ന്. ഫോണ്‍: 7736265671.

മുള്ളേരിയ ജി.വി.എച്ച്.എസ് ഹൈസ്‌കുള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് (മലയാളം - രണ്ടൊഴിവ്) കന്നട മാധ്യമത്തില്‍ ഗണിത ശാസ്ത്രം (ഒരൊഴിവ്). കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന്. ഫോണ്‍: 9495015179

ഉദുമ ഗവ.ഹൈസ്കൂളിൽ ഗണിതം( മലയാളം മീഡിയം ), മലയാളം, സോഷ്യൽ സയൻസ് (കന്നട മീഡിയം ), കന്നഡ, വിഷയങ്ങളിൽ ഓരോന്നും, ഫിസിക്കൽ സയൻസ് (മലയാളം മീഡിയം ) രണ്ടും, ജൂനിയർ അറബിക് വിഷയത്തിലും ഒഴിവുണ്ട്​. ഒക്ടോബർ 28 ന് രാവിലെ 10.30 ന് കൂടിക്കാഴ്​ച ഫോൺ: 94476 59902.

ഉപ്പള ഗവ.ഹൈസ്കൂളിൽ എൽ.പി(, മലയാളം-2), യു.പി.എസ്.ടി ( മലയാളം 2) യു.പി.എസ്.ടി (കന്നട1), ജൂനിയർ അറബിക്- 1, എച്ച്.എസ്.ടി.(അറബിക്-1) കന്നട എച്ച്.എസ്.ടി(കണക്ക് -1) എന്നീ ഒഴിവുകളിലേക്ക് ഇൻറർവ്യു 27ന്​ രാവിലെ 11 മണിക്ക്​. ഫോൺ- 9446063502.

വാവടുക്കം ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്. ടി(മലയാളം). ഇൻറർവ്യൂ 28ന്​ രാവിലെ 11 മണി.

കോളിയടുക്കം ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി മലയാളം തസ്തികകളിലേക്ക് ഇൻറർവ്യൂ 29ന്​ രാവിലെ 10.30 ന്.

കുമ്പള ജി.എഫ്.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ(മലയാളം) മൂന്ന് ഒഴിവുകളിലേക്കും ഒരു ഫുൾ ടൈം അറബിക് ഒഴിവിലേക്കും ഇൻറർവ്യൂ 27ന്​ രാവിലെ 11 മണി.

ഗവ. എൽ.പി.എസ്​ തെക്കിൽ ഈസ്​റ്റ്​ എൽ.പി.എസ്​.ടി മലയാള​ം തസ്തികയിലേക്ക് (2 ഒഴിവ് )ഇൻറർവ്യൂ 28ന്​ രാവിലെ 11.30 ഫോൺ: 9447693440.

ജി.എച്ച്.എസ്.എസ്. ചെർക്കള സെൻട്രലിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മാത്‍സ്, എച്ച്.എസ്.എ ഫിസിക്കൽ സയൻസ് ഓരോ ഒഴിവിലേക്കും , യു.പി.എസ്.എ മലയാളം (3), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (1 ) , എൽ.പി.എസ്.എ മലയാളം (4) ഒഴിവുകളിൽ ഇൻറർവ്യൂ 29ന്​ രാവിലെ 9.30.ചീമേനി ഗവ.ഹയർ സെക്കൻഡറി സ്​കൂളിൽ എച്ച്​.എസ്​.ടി ഹിന്ദി, ഫിസിക്കൽ സയൻസ്, അറബിക് (പി.ടി), എൽ.പി.എസ്​.ടി (1),യു.പി.എസ്​.ടി ( 1)എന്നീ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 29 ന് രാവിലെ10.30 ന്. ഫോൺ: 9400783257.

പള്ളിക്കര ജി.എം.യു.പി സ്​കൂളിൽ യു.പി.എസ്​.ടി, അറബിക്​ അധ്യാപക ഒഴിവുണ്ട്​. 28ന്​ രാവിലെ 11ന്​ യു.പി.എസ്​.ടി, രണ്ടുമണിക്ക്​ അറബി ഇൻറർവ്യൂ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesTeacher
News Summary - Teacher vacancies are plentiful; Interview period in schools
Next Story