തലപ്പാടി കോവിഡ് പരിശോധന കേന്ദ്രം നിർത്തും
text_fieldsകാസർകോട്: രോഗികൾ കുറഞ്ഞതോടെ, തലപ്പാടി അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുവന്ന കോവിഡ് പരിശോധന കേന്ദ്രത്തിെൻറ പ്രവര്‍ത്തനം നിർത്താൻ കോവിഡ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കര്‍ണാടകയിലേക്ക് യാത്ര ചെയ്യാൻ കോവിഡ് പരിശോധന നടത്താനുള്ളവർക്ക് മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിെൻറ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം ചേര്‍ന്നത്. മംഗല്‍പാടിയില്‍ ഡ്രൈവിങ് പരീക്ഷക്ക് വരുന്നവര്‍ ആറിജന് പരിശോധന നടത്താൻ ആവശ്യപ്പെടുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആൻറിജന്‍ പരിശോധന നടത്താൻ നിര്‍വാഹമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് നിര്‍ദേശം നല്കാന് ആര്.ടി.ഒയെ ചുമതലപ്പെടുത്തി.
ഉത്സവ സ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്റ്റാള്‍ കെട്ടി കച്ചവടം നടത്താം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പൊലീസ് സ്റ്റേഷനില്‍ സമ്മതപത്രം നല്കി തദ്ദേശ സ്ഥാപനത്തില്‍നിന്നുള്ള അനുമതി വാങ്ങണം. രണ്ടാഴ്ച ക്ക് ശേഷം പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റംവരുത്തും. കോവിഡ് പരിശോധനക്ക് നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഒരു മാസത്തേക്കുകൂടി തുടരും. ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിക്ക് എന്‍.എച്ച്.എം ഫണ്ട് ലഭ്യമാക്കാന്‍ അപേക്ഷ സമര്‍പ്പിക്കും. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഡി.എം.ഒ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. ഇ. മോഹനന്, മറ്റ് ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.