ദുരന്തമരികെ; പാലം അപകടാവസ്ഥയിൽ
text_fieldsമൊഗ്രാൽ: വർഷങ്ങൾ പഴക്കമുള്ളതും ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതുമായ ദേശീയപാതയിലെ മൊഗ്രാൽ പാലം അപകടാവസ്ഥയിൽ. ദുരന്തം സംഭവിക്കുന്നതിനുമുമ്പ് പാലത്തിന്റെ ബലക്ഷയം ദേശീയപാത അതോറിറ്റി പരിശോധിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
കാലവർഷം തുടങ്ങിയതുമുതൽ ടാറിങ്ങും കോൺക്രീറ്റും ഇളകിയും മഴവെള്ളം കെട്ടിക്കിടന്നും പാലത്തിൽ വൻ കുഴികൾ രൂപപ്പെട്ടിരുന്നു. പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമാണ്. പാലത്തിലൂടെ വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുന്നതായി യാത്രക്കാരും ഡ്രൈവർമാരും പറയുന്നുമുണ്ട്. ദുരന്തത്തിന് കാത്തിരിക്കാതെ പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ബന്ധപ്പെട്ടവർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ദേശീയപാതയിൽ പുതിയ പാലത്തിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. ഇത് ഉടൻ തുറന്നുകൊടുക്കാൻ ദേശീയപാത നിർമാണ കമ്പനി അധികൃതർ നടപടി സ്വീകരിക്കണമെന്ന് ദേശീയവേദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.