തടസ്സം നീങ്ങി: മുടങ്ങിയ സർവിസ് റോഡ് പണി തുടങ്ങി
text_fieldsമൊഗ്രാൽ: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കോടതിവരെ എത്തിയ കേസുമായി കഴിഞ്ഞ മൂന്നു വർഷമായി തടസ്സപ്പെട്ടിരുന്ന മൊഗ്രാൽ ടൗണിന് സമീപത്തെ സർവിസ് റോഡ് നിർമാണം പുനരാരംഭിച്ചു.
നാമമാത്രമായ നഷ്ടപരിഹാരത്തുകയെ ചൊല്ലിയാണ് ഗൃഹനാഥൻ ഹൈകോടതിയെ സമീപിച്ചത്. പല പ്രാവശ്യവും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇതുമൂലം ഈഭാഗത്തെ സർവിസ് റോഡ് നിർമാണവും കോടതി ഇടപെടൽമൂലം തടസ്സപ്പെട്ടു. ഒടുവിൽ, സർക്കാർ നിർദേശപ്രകാരം കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് മൊഗ്രാലിലെ ഭൂമിസംബന്ധമായ ഗൃഹനാഥന്റെ പരാതിക്ക് പരിഹാരമായത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇങ്ങനെ ജില്ലയിൽ ആയിരത്തോളം കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഈ വിവരം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇത്തരം കേസുകളൊക്കെ തീർപ്പാക്കാനായാലേ അടുത്തവർഷം ദേശീയപാത തലപ്പാടി-ചെങ്കള, ചെങ്കള-കാലിക്കടവ് റീച്ച് മുഴുവനായും തുറന്നുകൊടുക്കാനാവൂ എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ഇതിന് സംസ്ഥാന സർക്കാറാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കേണ്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.