ദേശീയപാത തകർച്ച പൂർണം; ഗതാഗതം തിരിച്ചുവിടണമെന്ന് യാത്രക്കാർ
text_fieldsമൊഗ്രാൽ: മൊഗ്രാൽ പുത്തൂരിൽ ദേശീയപാതയുടെ തകർച്ച പൂർണമായി. നേരത്തെതന്നെ സർവിസ് റോഡിനുവേണ്ടി മതിൽകെട്ടി പുഴയിലേക്ക് ഒഴുകിപ്പോകേണ്ട മഴ വെള്ളം തടസ്സപ്പെടുത്തിയ നിർമാണ കമ്പനി അധികൃതരുടെ തലതിരിഞ്ഞ നടപടി മൂലമാണ് തകർച്ചയെന്നാണ് നാട്ടുകാർ പറയുന്നത്.
കുമ്പള ഭാഗത്തുനിന്ന് കാസർകോട്ടേക്ക് പോകുന്ന വാഹനങ്ങൾക്ക് പണി പൂർത്തീകരിച്ച റോഡ് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ, ഇവിടെ നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂർണമായും തകർന്നുകിടക്കുന്നത്.
പുതിയ റോഡ് ഉയരത്തിലായതിനാലാണ് താഴ്ന്നുകിടക്കുന്ന റോഡ് വെള്ളം കെട്ടിക്കിടന്ന് തകർന്നത്. മഴ കനക്കുകയാണെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. ഇത് യാത്രക്കാർക്ക് ഏറെ ദുരിതമാകും. ഇരുഭാഗങ്ങളിലേക്കും പൂർത്തിയായിക്കിടക്കുന്ന റോഡിലൂടെ ഗതാഗതം തിരിച്ചുവിടണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.