9000 കിലോ ചന്ദനംപിടിച്ച കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു
text_fieldsകാസർകോട്: 15 വർഷം മുമ്പ് നായന്മാർമൂലയിൽ നടന്ന കോടികൾ വിലമതിക്കുന്ന വൻ ചന്ദനവേട്ടയിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ് 2005ൽ രജിസ്റ്റർ ചെയ്ത ചന്ദനക്കേസിൽ കുറ്റാരോപിതരായ നായന്മാർമൂല സ്വദേശികളായ എൻ.എ. മുഹമ്മദ് സാലി, കെ.പി. ജാഫർ, കെ.വി. മുഹമ്മദ്, ചെമ്പൻ അസീസ് എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്.
2005 മേയ് അഞ്ചിനാണ് സംഭവം. നായന്മാർമൂലയിലെ എസൻഷ്യൽ ഓയിൽ ഇൻഡസ്ട്രീസ് ചന്ദന ഫാക്ടറിയുടെ പരിസരത്തുവെച്ച് 8800 കിലോ ചന്ദന സ്പെൻറ് ഡസ്റ്റും 825 കിലോ ചന്ദന ചീളുകളുമടങ്ങുന്ന കെ.എൽ 01 പി 9191 ലോറി കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. രാമചന്ദ്രനും അഞ്ച് ഓഫിസർമാരും ചേർന്ന് കണ്ടെത്തിയെന്നാണ് കേസ്. രണ്ട് പ്രതികളെ സംഭവ സ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്യുകയും മറ്റു പ്രതികൾ രക്ഷപ്പെട്ടുവെന്നുമാണ് കേസ്. രണ്ടു പ്രതികളെ പിന്നീട് പിടികൂടി. പ്രതികളുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് തെളിവുകളുടെ അഭാവത്തിൽ നാല് പ്രതികളെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ജി. ഉണ്ണികൃഷ്ണൻ വെറുതെവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.