അധ്യാപികയുടെ അറസ്റ്റ് കോടതി തടഞ്ഞു
text_fieldsകാസർകോട്: ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതിചേർക്കപ്പെട്ട അധ്യാപികയുടെ അറസ്റ്റിൽ കോടതി ഇടപെടൽ. അധ്യാപികയായ ഷേണി ബജകുഡ്ലുവിലെ സജിതാറൈക്കെതിരെ കുമ്പള പൊലീസാണ് കേസെടുത്തത്. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ സജിതാറൈയെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് വിലക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു.
കിദൂർ പടക്കലിൽ ലോകേഷ് ഷെട്ടിയുടെ ഭാര്യ നിഷ്മിത ഷെട്ടിയുടെ (24) പരാതിയിലാണ് കേസ്. കാസർകോട്ട് സി.പി.സി.ആർ.ഐയിൽ ജോലിവാഗ്ദാനം ചെയ്ത് 2023 മേയ് 31മുതൽ ആഗസ്റ്റ് 25 വരെയുള്ള ദിവസങ്ങളിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി സജിതറൈ നിഷ്മിതയിൽനിന്ന് പണം തട്ടിയെടുത്തുവെന്നാണ് പരാതി. പിന്നീട്, ജോലിയോ പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിനായി സജിതാറൈ കാസർകോട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചത്. സജിതാറൈക്കുവേണ്ടി പ്രൈം ലീഗൽ അസോസിയേറ്റ്സിലെ അഭിഭാഷകനായ വിനയ് മങ്ങാട്ടാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.