സി.പി.എമ്മിന് കാസർകോട് ജില്ലയിൽ 144 ബ്രാഞ്ചുകൾ കൂടി
text_fieldsകാസർകോട്: യുവാക്കളെയും വനിതകളെയും കൂടുതൽ ഉൾപ്പെടുത്തി ജില്ലയിൽ സി.പി.എമ്മിന് പുതിയ ബ്രാഞ്ച് സെക്രട്ടറിമാർ. ജില്ലയിൽ പുതുതായി 114 ബ്രാഞ്ചുകൾ കൂടി രൂപവത്കരിച്ചു. ഇതാദ്യമായി 123 വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായി. 512 പേർ 40വയസ്സിനു താഴെയുള്ളവരാണ്.
1731 ബ്രാഞ്ചുകളാണ് നിലവിലുണ്ടായിരുന്നത്. 144 ബ്രാഞ്ചുകൾ കൂടിയായതോടെ 1875 ആയി. പുതിയ ബ്രാഞ്ച് സെക്രട്ടറിമാരിൽ 863 പേർ പുതുമുഖങ്ങളാണ്.
ബ്രാഞ്ചിനുപുറമെ ലോക്കൽ സമ്മേളനങ്ങളും പൂർത്തിയായി. പുതുതായി ഏഴ് ലോക്കൽ കമ്മിറ്റികളും രൂപവത്കരിച്ചു. നിലവിലെ 135നുപുറമെ ഏഴെണ്ണം കൂടിയായതോടെ ലോക്കൽ കമ്മിറ്റികൾ 142 ആയി. 262 വനിതകൾ ലോക്കൽ കമ്മിറ്റി അംഗങ്ങളായി.
ഏരിയ സമ്മേനങ്ങൾ ബുധനാഴ്ച തുടങ്ങും. ജനുവരി 21,22,23 തീയതികളിൽ മടിക്കൈയിലാണ് ജില്ല സമ്മേളനം. നവംബർ 17,18 തീയതികളിലായി നീലേശ്വരം തോളേനിയിൽ നടക്കുന്ന നീലേശ്വരം ഏരിയ സമ്മേളനം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 12 ഏരിയ സമ്മേളനങ്ങളും ഡിസംബർ 24ഓടെ പൂർത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.