കാസർകോട് ജില്ലയോടുള്ള അവഗണനയിൽ സി.പി.എം നിലപാട് വ്യക്തമാക്കണം -ലീഗ്
text_fieldsകാസർകോട്: കേന്ദ്രസർക്കാർ കേരളത്തിനനുവദിക്കുന്ന എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോൾ ഏകപക്ഷീയമായി എയിംസിെൻറ പ്രപ്പോസലിൽ കോഴിക്കോട് മാത്രം നൽകിയ മുഖ്യമന്ത്രിയും ഇടതുസർക്കാറും ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്‌ദുൽ റഹ്മാൻ പറഞ്ഞു.
എൻഡോസൾഫാൻ പീഡിതരടക്കം ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾ ദിനംപ്രതി ചികിത്സക്കായി നെട്ടോട്ടമോടുന്ന ജില്ലയിലെ ആരോഗ്യ മേഖലയിൽ പുതിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് എയിംസ് ആവശ്യം രൂപപ്പെട്ടത്. ഇക്കാര്യത്തിൽ ജില്ലയെ തീരെ അവഗണിച്ചുകൊണ്ടാണ് ഒരുവിധ ചർച്ചയും കൂടാതെ മുഖ്യമന്ത്രി എയിംസിെൻറ കാര്യത്തിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത്. ജില്ലയിലെ ജനപ്രതിനിധികളും ജനപക്ഷ രാഷ്ട്രീയ സംഘടനകളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും സർക്കാർ നീതിനിഷേധിച്ചത് അംഗീകരിക്കാൻ കഴിയില്ല.
സി.പി.എമ്മും സർക്കാറും കാസർകോട് ജില്ലയെ കേരളത്തിെൻറ ഭാഗമായി ഇപ്പോഴും അംഗീകരിക്കുന്നില്ല എന്നതിെൻറ അവസാനത്തെ തെളിവാണ് എയിംസ് അവഗണന. ഇക്കാര്യത്തിൽ സി.പി.എം ജില്ല കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും എയിംസ് പ്രപ്പോസലിൽ മാറ്റംവരുത്തി കാസർകോട് ജില്ലയെ കൂടി ഉൾപ്പെടുത്തി ലിസ്റ്റ് നൽകണമെന്നും അബ്‌ദുൽ റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.