സി.പി.എം ജില്ല സമ്മേളനത്തിനു മടിക്കൈ ഒരുങ്ങി
text_fieldsമടിക്കൈ: സി.പി.എം ജില്ല സമ്മേളനം 21,22,23 തീയതികളിൽ മടിക്കൈ അമ്പലത്തുകരയിൽ നടക്കും. 21ന് രാവിലെ 9.30ന് പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, മന്ത്രി എം.വി. ഗോവിന്ദൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ, ടി.പി രാമകൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുക്കും. കലക്ടറുടെയും സർക്കാറിെൻറയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം നടത്തുക.
ജില്ലയിലെ 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത്150 പ്രതിനിധികളും 35 ജില്ല കമ്മിറ്റി അംഗങ്ങളും ഉൾെപ്പടെ 185പേർ സമ്മേളനത്തിൽ പങ്കെടുക്കും. 21ന് രാവിലെ 9.30 പ്രതിനിധി സമ്മേളന നഗരയിൽ പതാക ഉയർത്തും. കോവിഡ് പ്രോട്ടോക്കേൾ പാലിക്കേണ്ടതിനാൽ പൊതുസമ്മേളനം, സാംസ്കാരിക സമ്മേളനം, രക്തസാക്ഷികുടുംബ സംഗമം, പൊതുസമ്മേളനത്തിലേക്കുള്ള കൊടി, കൊടിമര ജാഥകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
ബഹുജന സ്വാധീനത്തിൽ ജില്ലയിലെ ഒന്നാമത്തെ പാർട്ടിയാണ് സി.പി.എം എന്ന് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അവകാശപ്പെട്ടു. നാലുവർഷത്തിനിടയിൽ പാർട്ടിക്ക് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യത്തിൽ പരാജയപ്പെട്ടുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടുണ്ട്. തൃക്കരിപ്പൂർ മണ്ഡലത്തിൽ 53ശതമാനം വോട്ടും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 51ശതമാനം വോട്ടും നേടാൻ കഴിഞ്ഞിട്ടുണ്ട്.
മുസ്ലിംലീഗ്, കോൺഗ്രസ് പാർട്ടികളിൽ നിന്നും സി.പി.എമ്മിലേക്ക് ആളുകൾ കടന്നുവരുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 144 പുതിയ ബ്രാഞ്ചുകളും ഏഴു ലോക്കൽ കമ്മിറ്റികളും രൂപവത്കരിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരിൽ 123പേർ വനിതകളാണ്. 863 ബ്രാഞ്ച് സെക്രട്ടറിമാർ പുതുമുഖങ്ങളും. 40 വയസ്സിനു താഴെ പ്രായമുള്ളവർ 512പേർ . 303 ലോക്കൽ കമ്മിറ്റിയംഗങ്ങൾക്കും പ്രായം 40ൽ താഴെ. 262 വനിതകൾ ലോക്കൽ കമ്മിറ്റിയംഗങ്ങളായുണ്ട്. ജില്ല സമ്മേളനത്തിെൻറ ഭാഗമായി 103 അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു.
കോവിഡ് മാനദണ്ഡമുള്ളതിനാൽ പാർട്ടി അണികളോട് സമ്മേളന സ്ഥലത്തേക്ക് വരരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
വാർത്തസേമ്മളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ, ജില്ല സെക്രേട്ടറിയറ്റംഗം വി.കെ. രാജൻ, ജില്ല കമ്മിറ്റിയംഗം സി. പ്രഭാകരൻ, ഏരിയ സെക്രട്ടറി എം. രാജൻ, കൊട്ടറ വാസുദേവ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.