ദ്രവമാലിന്യ സംസ്കരണം; ആദ്യ പ്ലാന്റ് സ്ഥാപിച്ചു
text_fieldsകാസര്‍കോട്: നാളികേരസംസ്കരണ വ്യവസായശാലകളിലെ പാഴ്ജലം പുനരുപയോഗിക്കാന്‍ സഹായകമാകുന്ന പ്ലാന്റ് കാസർകോട് സ്ഥാപിച്ചു. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) വികസിപ്പിച്ച സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് അത്യാധുനിക ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് കാസര്‍കോട് വിട്ടല്‍ അഗ്രോ ഇന്ഡസ്ട്രീസില് സ്ഥാപിച്ചത്.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്പേഴ്സൻ എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ.ആര്- എന്‍.ഐ.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.ഐ.എസ്.ടി മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. അജിത് ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രഫ. വിന്‍സെന്റ് മാത്യു വിശിഷ്ടാതിഥിയായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ് മെംബര്‍ സെക്രട്ടറി ഡോ. എ.എം. ഷീല, സിഎസ്ഐആര്‍- എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്റിസ്റ്റ് ഡോ. കെ. മാധവന് നമ്പൂതിരി, വിട്ടല്‍ അഗ്രോ ഇന്‍ഡസ്ട്രീസ് മാനേജിങ് പാര്‍ട്ണര്‍ എസ്. കമ്മത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. സി. കേശവചന്ദ്രന് സ്വാഗതവും സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.