‘കാപ്പ’യിൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകാസർകോട്: കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്നയാളിന്റെ കേസുകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പരാതിയിൽ ഇടപെടാനാവില്ലെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു.
പടന്നക്കാട് സ്വദേശി തഹ്സിൻ ഇസ്മായിലാണ് പരാതി നൽകിയത്. പരാതിക്കാരൻ പൊതുസമാധാനത്തിന് വിഘ്നം വരുത്തുന്ന അഞ്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജില്ല കലക്ടർ കമീഷനെ അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ ചെറുകണ്ണികളായി പ്രവർത്തിക്കുന്ന പരാതിക്കാരനെ പോലുള്ളവർ പൊതു സമാധാനത്തിന് വിഘ്നം വരുത്തുന്ന പ്രവൃത്തികൾ വീണ്ടും ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് കരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
സിറ്റിങ് ഇന്ന്
കാസർകോട്: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ബുധനാഴ്ച രാവിലെ 10.30 ന് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.