പഠനനിലവാരം മെച്ചപ്പെട്ടു; നല്ല വിദ്യാർഥികളുണ്ടാകുന്നുണ്ടോ? -മന്ത്രി കെ. രാധാകൃഷ്ണന്
text_fieldsതൃക്കരിപ്പൂർ: പഠനനിലവാരം മെച്ചപ്പെട്ടതനുസരിച്ച് നല്ല വിദ്യാർഥികൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് പട്ടികജാതി -പട്ടികവർഗ, പിന്നാക്ക -ക്ഷേമ ദേവസ്വം- പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്. മാതൃകാപരമായ അധ്യാപകനുണ്ടായാല് മാത്രമേ നല്ല വിദ്യാര്‍ഥികൾ ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കര് സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന പ്രവണതകളെ ചെറുക്കണം. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായമാണ്. എം. രാജേഗോപാലന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഉസ്ബകിസ്താനില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ മൂന്നാംസ്ഥാനം നേടിയ വി.എസ്. അനുപ്രിയക്കും ടെന്നിക്കൊയ് സൗത് സോണ്‍ സീനിയര്‍ നാഷനല്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയ കെ. ദേവികക്കും മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയര്‍ പി.എം. യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അനുമോദിച്ചു.
ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. മണികണ്ഠന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ചാര്‍ജ് ബി. സുരേന്ദ്രന്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.പി. ബാലാദേവി, ചെറുവത്തൂര്‍ എ.ഇ.ഒ രമേശന് പുന്നത്തിരിയന്, സ്കൂള്‍ പ്രധാനാധ്യാപകന് അബ്ദുൽ ജബ്ബാര്‍, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, ജില്ല പഞ്ചായത്ത് അംഗം എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്. നജീബ്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്മാന് എം. സൗദ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.കെ. കുഞ്ഞികൃഷ്ണന്, വി. അഷറഫ്, പി.ടി.എ വൈസ് പ്രസിഡന്റ് വി.വി. വിജയന്, മദര്‍ പി.ടി.എ പ്രസിഡന്റ് പ്രസൂന പത്മനാഭന്, സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന കണ്‍വീനര്‍ എന്‍. സുനില്‍, സ്റ്റാഫ് സെക്രട്ടറി എം.വി. മുരളീധരന്, വിദ്യാര്‍ഥി പ്രതിനിധി ടി.എം. ലിയാന എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. കമലാക്ഷന്‍ സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പൽ സി.കെ. ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.