മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു; യാത്രക്കാർ പെരുവഴിയിൽ
text_fieldsസർവിസ് റോഡ് അടച്ചിട്ടതറിയാതെ മൊഗ്രാൽ ടൗണിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ, സർവിസ് റോഡ് ക്ലോസ് ചെയ്തതായി
കൊപ്രബസാറിൽ സ്ഥാപിച്ച ബോർഡ്
കാസർകോട്: ഒരു മുന്നറിയിപ്പുമില്ലാതെ മൊഗ്രാൽ കൊപ്രബസാർ മുതൽ കൊപ്പളം വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന സർവിസ് റോഡ് കഴിഞ്ഞ ദിവസം മുതൽ അടച്ചിട്ടത് മൊഗ്രാൽ ടൗണിലെ ബസ് യാത്രക്കാർക്ക് ദുരിതമായി. മണിക്കൂറോളം ബസ് കാത്തുനിന്നപ്പോഴാണ് യാത്രക്കാർക്ക് ബസ് പുതിയ പാതയിലൂടെ ഓടുന്നതായി ശ്രദ്ധയിൽപെട്ടത്. വൈകീട്ട് നാലുവരെ റോഡ് തുറന്നുകൊടുത്തിട്ടില്ല. അതേസമയം, അടച്ചിട്ട സർവിസ് റോഡിൽ ഒരുവിധ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുമില്ല.
എന്തിന്റെ പേരിലാണ് അടച്ചിട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുമില്ല. മൊഗ്രാൽ ടൗണിലെത്തിയ ബസ് യാത്രക്കാർ ഓട്ടോപിടിച്ച് കൊപ്രബസാറിലേക്കും കൊപ്പളത്തിലേക്കും പോയാണ് ഇപ്പോൾ ബസ് കയറുന്നത്. ഇത് യാത്രക്കാർക്ക് അധിക ബാധ്യതയുണ്ടാക്കുന്നു. മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചിട്ട നിർമാണ കമ്പനി അധികൃതരുടെ നടപടിയിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധിച്ചു. ഇത് യാത്രക്കാരോടുള്ള വഞ്ചനപരമായ നിലപാടാണെന്ന് ദേശീയവേദി ആരോപിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.