സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsഉപ്പിലിക്കൈ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ഇ. ചന്ദ്രശേഖരൻ
എം.എൽ.എ നിർവഹിക്കുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന നിധിയിൽനിന്ന് ഉപ്പിലിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മായാകുമാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. മോഹനൻ, പള്ളിക്കൈ രാധാകൃഷ്ണൻ, കെ. ഗംഗാധരൻ, ഇ.വി. വിജയൻ, കെ. ചാന്ദിനി, സി. ബാലകൃഷ്ണൻ, സുരേഷ് ബാബു, സി. രാധാകൃഷ്ണൻ, പി. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.എസ്. രത്നമ്മ സ്വാഗതവും വി. രാജേഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.