കടക്ക് തീയിട്ട് തൊഴിലാളിയെ കൊന്നു; ഉടമ അറസ്റ്റിൽ
text_fieldsമംഗളൂരു: ജീവനക്കാരനെ ഉടമ കടക്ക് തീവെച്ച് കൊന്നതായി പരാതി. സംഭവത്തിൽ മംഗളൂരു പാണ്ഡേശ്വരം സ്വദേശിയും മുളിഹിട്ലു ജങ്ഷനിലെ മഷുപ ജനറൽ സ്റ്റോർ ഉടമയുമായ തൗലീൻ ഹസനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരൻ ഗട്ടിയൻ തായ് ജഗ്ഗുവാണ് (26) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കടക്ക് തീവെച്ചത്. തൊഴിലാളിയെ ഗുരുതരമായി പൊള്ളലേൽപിച്ച ഉടമ തെളിവുകൾ നശിപ്പിച്ചശേഷം ഉച്ച ഒന്നരയോടെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തമുണ്ടായി എന്നാണ് നാട്ടുകാരോട് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റ യുവാവിനെ മംഗളൂരു ഗവ. വെന്റ് ലോക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സൗത്ത് പൊലീസ് നാട്ടുകാരുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തായത്. ചില പ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.