ട്രെയിനിൽനിന്ന് വീണുമരിച്ച അജ്ഞാതന് അന്ത്യയാത്ര ഒരുക്കി യുവാക്കൾ
text_fieldsകാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ പൂർണ എക്സ്പ്രസിൽനിന്ന് വീണുമരിച്ച അജ്ഞാതന്റെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി യുവാക്കൾ. റെയിൽവേ സ്റ്റേഷനിലെ രണ്ടു ട്രാക്കുകൾക്കുമിടയിൽ പരിക്കേറ്റ നിലയിൽ കണ്ട അജ്ഞാതന്റെ ജീവൻ രക്ഷിക്കാൻ ഈ യുവാക്കൾ രാത്രി മുഴുവൻ നെട്ടോട്ടമോടിയിരുന്നു.
തലക്ക് മാരക പരിക്കുണ്ടായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.പള്ളിക്കരയിലെ അൻവർ, ബഷീർ, പള്ളിപ്പുഴയിലെ മുനീർ, ഖമറുദ്ദീൻ ആറങ്ങാടിയിലെ, ഷംസുദ്ദീൻ പാണത്തൂരിലെ റഹ്മാൻ എന്നിവരാണ് അന്ത്യകർമങ്ങൾക്കും മുന്നിട്ടിറങ്ങിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ മൂന്നു ദിവസം സൂക്ഷിച്ചു.
ബന്ധുക്കളെത്താത്തതിനെ തുടർന്നാണ് യുവാക്കൾ മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമ്മങ്ങൾ നടത്തിയത്. തോയമ്മൽ മുഹ്യുദ്ദീൻ ജുമാമസ്ജിദിലെത്തിച്ച ശേഷം കുളിപ്പിച്ച് അന്ത്യകർമങ്ങൾ പൂർത്തിയാക്കി. ശേഷം നാട്ടുകാരുടെ സഹായത്തോടെ തോയമ്മൽ പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.