കാഞ്ഞങ്ങാട്ട് ജഡ്ജിയുടെ വീട്ടില്‍ മോഷണശ്രമം
text_fieldsകാഞ്ഞങ്ങാട്: ജില്ല പോക്സോ കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം നടത്താൻ ശ്രമം. ഹോസ്ദുർഗ് എസ്.ഐ വി. മാധവെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ സമയോചിത ഇടപെടലിലൂടെ ശ്രമം പൊളിച്ചു. ബുധനാഴ്ച പുലർച്ച, ടി.ബി റോഡ് ജങ്ഷനിലെ സ്മൃതിമണ്ഡപത്തില്‍നിന്ന് ശ്രീകൃഷ്ണ മന്ദിരം റോഡിലേക്ക് പോകുന്ന റോഡരികിലുള്ള വാടകവീട്ടിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞങ്ങാട്ട് കവര്‍ച്ച നടക്കാന്‍ സാധ്യതയുള്ളതായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ ഡിവൈ.എസ്.പി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. പലയിടങ്ങളിലായി മഫ്തിയിലും മറ്റും പൊലീസ് ജാഗ്രത പുലര്‍ത്തിയിരുന്നു.
ജഡ്ജി സുരേഷ് നാട്ടിലേക്ക് പോയതിനാല്‍ വീട് അടച്ചിട്ടിരുന്നു. രാത്രിയോടെ വീട്ടില്‍ ആളനക്കമുള്ളതായി അയല്‍ക്കാര്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ എസ്.ഐ വി. മാധവെൻറ നേതൃത്വത്തിലുള്ള സംഘം വീടുവളഞ്ഞ് അകത്തുകയറുമ്പോഴേക്കും മോഷ്ടാക്കള്‍ ഇരുളിലേക്ക് ഓടിരക്ഷപ്പെട്ടു. കനത്ത മഴയായതിനാല്‍ പൊലീസിന് പിന്തുടരാനും കഴിഞ്ഞില്ല. സംഭവസ്ഥലത്തുനിന്ന് മോഷ്ടാക്കള്‍ ഉപേക്ഷിച്ച കെ.എല്‍ 60 എല്‍ 1197 നമ്പര്‍ സ്കൂട്ടറും കമ്പിപ്പാരയും ഹെല്‍മറ്റും പൊലീസ് കണ്ടെടുത്തു. വീടിെൻറ മുകള്‍ഭാഗത്തെ ഓട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.