മാലിന്യമൊഴിയുന്നില്ല; ഇത് മതി രോഗം വരാൻ
text_fieldsകാസർകോട്: മാലിന്യ സംസ്കരണ വിഷയത്തിൽ നഗരസഭ കൊട്ടിഘോഷിച്ച് പദ്ധതികൾ തയാറാക്കുമ്പോഴും നഗരത്തിൽ മാലിന്യത്തിന് ഒരു കുറവുമില്ല. പല പ്രാവശ്യം പല സ്ഥലങ്ങളിൽ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾക്കടക്കം പിഴചുമത്തിയ സാഹചര്യവുമുണ്ടായിട്ടുണ്ട്. മാലിന്യ നിർമാർജനത്തിന് നഗരസഭ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് നിർമാർജനം ചെയ്യാൻ കൃത്യമായ സംവിധാനങ്ങളില്ലാത്തതാണ് മാലിന്യ വിഷയത്തിൽ ജനം ശ്രദ്ധിക്കാതിരിക്കാൻ ഒരു കാരണമായി പറയുന്നത്.
പഴയ സ്റ്റാൻഡിൽ മാർക്കറ്റിൽ മാലിന്യത്തിൽ കൊതുക് മുട്ടയിടുന്ന അവസ്ഥയാണുള്ളത്. ഇവ സംസ്കരിക്കാനും നിർദേശവും ബോധവത്കരണവും നൽകാൻ കാര്യമായ സംവിധാനമില്ല എന്നതും ആക്ഷേപമുണ്ട്. കാക്കകളും തെരുവുനായ്ക്കളും മറ്റും മാലിന്യം മറ്റ് സ്ഥലങ്ങളിൽ കൊണ്ടിടുകയും ഈ മാലിന്യത്തിൽ കൊതുകുകളടക്കം പെരുകാനും കാരണമാകുന്നതായി ടൗണിലെത്തുന്ന ജനങ്ങൾ പറയുന്നു. കൂടാതെ, തെരുവുനായ്ക്കൾ ഇവിടങ്ങളിൽ കൂടാനും ഇത് കാരണമാകുന്നുണ്ട്. മാർക്കറ്റിലെ വേസ്റ്റുകളും മറ്റും ഇവിടെ തള്ളുന്നതായും ആരോപണമുണ്ട്. ജില്ലയിൽ എത്തിയ തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ശ്രദ്ധയിൽ മാലിന്യ വിഷയം വരുകയും മന്ത്രി ഇതിൽ ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഇവിടം ഇപ്പോഴും മാലിന്യകേന്ദ്രമായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.