കാസര്‍കോട് ജില്ലയിൽ കോവിഡ് രോഗികൾ 1416 മാത്രം
text_fieldsകാസര്‍കോട്: ജില്ലക്ക് ആശ്വാസമായി വീണ്ടും കോവിഡ് കണക്കുകൾ. വെള്ളിയാഴ്ചയിലെ കണക്കുകൾ കൂടി പുറത്തുവന്നപ്പോൾ ചികിത്സയിലുള്ള രോഗികൾ 1416 ആയി. ജില്ലയെ സംബന്ധിച്ച് വലിയ നേട്ടമാണിത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ രോഗികൾ എന്ന നിലക്കാണ് ജില്ലയിലെ പ്രതിദിന കോവിഡ് കണക്കുകൾ.
വെള്ളിയാഴ്ച ജില്ലയിൽ 186പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 270പേര്‍ക്ക് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ആയി.വീടുകളിൽ10861പേരും സ്ഥാപനങ്ങളില്‍ 530പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11391പേരാണ്. പുതിയതായി 477 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻറിനല്‍ സര്‍വേ അടക്കം പുതിയതായി 3627സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു.
തെരുവുകൾ സജീവം
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതോടെ ടൗണുകൾ സജീവമായി. വൈകുന്നേരങ്ങളിൽ കാസർകോട് ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. രോഗികൾ കുറയുന്നുവെങ്കിലും ആരോഗ്യവകുപ്പും പൊലീസും ജാഗ്രതയിലാണ്. മാസ്ക് ധരിക്കാത്തവർക്കെതിരായ പരിശോധന തുടരുന്നുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയെങ്കിലും ആളുകൾ കുറവാണ്. അപൂർവം ചില ഹോട്ടലുകളിൽ ഉച്ചഭക്ഷണത്തിന് ആളുകൾ ഉണ്ടെങ്കിലും വൈകുന്നേരങ്ങളിൽ കുറച്ചുപേരേ എത്തുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.