Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭൂപടത്തിൽ...

ഭൂപടത്തിൽ ഒരറ്റത്തായതാണോ കാസർകോടിന്‍റെ കുറ്റം? എയിംസ്​ തുടങ്ങാൻ​ ഭൂമിയുണ്ട്, അതും സർക്കാർ വക

text_fields
bookmark_border
ഭൂപടത്തിൽ ഒരറ്റത്തായതാണോ കാസർകോടിന്‍റെ കുറ്റം? എയിംസ്​ തുടങ്ങാൻ​ ഭൂമിയുണ്ട്, അതും സർക്കാർ വക
cancel
camera_alt

ചീമേനിയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമി. ഇതുപോലെ കിനാലൂർ കരിന്തളം, പെരിയ, കാസർകോട്​ തുടങ്ങിയിടങ്ങളിൽ സർക്കാർ

ഭൂമിയുണ്ട്

ഭൂപടത്തിൽ ഒരറ്റത്തായിപ്പോയി എന്നതാണോ കാസർകോടിനുള്ള പോരായ്​മ. അതൊരു കുറ്റമോണാ...ഭൂമിയും അടിസ്​ഥാന സൗകര്യവുമെല്ലാം ഉണ്ടായിട്ടും എയിംസ്​ പരിഗണിക്കുന്ന ജില്ലകളുടെ പട്ടികയിൽപോലും ഉൾപ്പെടുത്താതിരിക്കുന്നത്​ അതുകൊണ്ടാണോ? നിസ്സഹായതയും ദൈന്യതയും ഈ ചോദ്യത്തിലുണ്ട്​​. എയിംസിനു വേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്​ വർഷങ്ങളായെങ്കിലും കോവിഡ്​ കാലത്ത്​ നേരിട്ട ഒറ്റപ്പെടലാണ്​ വിഷയവുമായി തെരുവിലിറങ്ങാൻ കാരണം​. വാണിജ്യനഗരമായ മാംഗളൂരുവിനോട്​ ചേർന്നുനിൽക്കുന്ന ജില്ലയായതിനാൽ ആശുപത്രിയോ വിദ്യാഭ്യാസ സ്​ഥാപനങ്ങളോ അനുവദിക്കണമെന്ന്​ പറഞ്ഞ്​ ഒരു വാതിലും കാസർകോട്ടുകാർ അധികം മുട്ടാറില്ലായിരുന്നു.

സൂപ്പർ സ്​പെഷാലിറ്റി ആശുപത്രികളും മെഡിക്കൽ കോളജുകളും വിദ്യാഭ്യാസ സ്​ഥാപനങ്ങളും എല്ലാം മംഗളൂരുവിലുണ്ട്​. കോവിഡ്​ ഒന്നാംതരംഗ വേളയിൽ അതിർത്തി അടച്ചപ്പോൾ നാട്​ അക്ഷരാർഥത്തിൽ ഒറ്റപ്പെട്ടു. കുതിച്ചോടിയ ആംബുലൻസുകൾ അതിർത്തിയിൽ കുടുങ്ങിയപ്പോൾ രണ്ടരഡസനോളം ജീവനാണ്​ പൊലിഞ്ഞത്​. രണ്ടാം തരംഗവേളയിൽ കാസർകോ​ട്ടേക്കുള്ള ഓക്​സിജൻ വിതരണം മംഗളൂരു വിലക്കിയപ്പോഴും നിസ്സഹായത ഇരട്ടിച്ചു.

എന്താണ്​ എയിംസ്​

ആരോഗ്യ മേഖലയിൽ രാജ്യത്തെ ഉന്നത സ്​ഥാപനമാണ്​ എയിംസ്​. ഏറ്റവും മികച്ച ഡോക്​ടർമാരും ചികിത്സയും ലഭിക്കും. ചുരുങ്ങിയത്​ 750 ബെഡുകൾ എങ്കിലും ഉണ്ടാവും. ഏറക്കുറെ എല്ലാ സ്​പെഷാലിറ്റികളും ഗവേഷണ സൗകര്യവും. നൂറോ അധിലധികമോ എം.ബി.ബി.എസ്​ സീറ്റ്. മൻമോഹൻ സിങ്​ സർക്കാറിെൻറ കാലത്താണ്​ കേരളത്തിന്​ എയിംസ്​ വാഗ്​ദാനം ചെയ്​തത്​.

തുടർന്നുവന്ന എൻ.ഡി.എ സർക്കാരും ഉറപ്പുനൽകി. 200 ഏക്കർ ഭൂമിയുണ്ടെങ്കിൽ എയിംസ്​ തരാമെന്ന്​ ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഇതി​െൻറ എല്ലാം അടിസ്​ഥാനത്തിലാണ്​ കേരളം ഇതിനായി പ്രൊപോസൽ നൽകിയത്​. ഏറ്റവുമൊടുവിൽ സെപ്​റ്റംബർ​ 22ന്​ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​​ മാണ്ഡവിയക്ക്​ കോഴിക്കോട്​ കിനാലൂരിൽ 200ഏക്കർ ഭൂമി ലഭ്യമാണെന്ന്​ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പേരിൽ കത്തയച്ചു.

സർക്കാർ ഭൂമി ഇഷ്​ടം പോലെ

സർക്കാർ നിയന്ത്രണത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ള ജില്ലകളിൽ ഒന്നാണ്​ കാസർകോട്​. കയ്യൂർ ചീമേനി, മടി​ക്കൈ, പുല്ലൂർ പെരിയ, മുളിയാർ, എൻമകജെ, മഞ്ചേശ്വരം തുടങ്ങിയിടങ്ങളിലായി പ്ലാ​േൻറഷൻ കോർപറേഷ​െൻറയും റവന്യൂ വകുപ്പി​േൻറതുമായി പതിനായിരത്തിലേറെ ഏക്കർ ഭൂമിയുണ്ട്​​. കേന്ദ്രസർവകലാശാലയോട്​ ചേർന്ന് മാത്രം എയിംസിന്​ വേണ്ട ഭൂമി ഒരുക്കാൻ കഴിയും. ദേശീയപാത, റെയിൽവേ, കണ്ണൂരിലും മംഗളൂരുവിലുമായുള്ള വിമാനത്താവളം എന്നിവയെല്ലാം കാസർകോടിനെ പരിഗണിക്കാൻ കഴിയും.

എന്തുകൊണ്ട്​ കാസർകോട്​

എല്ലാവർക്കും എത്തിപ്പെടാൻ കഴിയുന്ന ജില്ലകളിലാണ്​ എയിംസ്​ അനുവദിക്കേണ്ടതെന്നാണ്​ ഒരു ചർച്ചയിൽ മുൻമന്ത്രി ഡോ. ടി.എം. തോമസ്​ ഐസക്​ അഭി​പ്രായപ്പെട്ടത്​. ഒന്നാം പിണായി സർക്കാറി​െൻറ നിലപാട്​ കൂടിയാണത്​. ഇതിലൊന്നും കാസർകോട്ടുകാർക്ക്​ പരിഭവമില്ല. എയിംസ്​ അനുവദിക്കേണ്ട ജില്ലകളുടെ പട്ടികയിൽ ഉൾപ്പെട്ടാൽ മതിയെന്നാണ്​ എയിംസ്​ ജനകീയ കൂട്ടായ്​മയുടെ ആവശ്യം. കേന്ദ്ര സംഘം പരിശോധനക്ക്​ എത്തിയാൽ ജില്ലയെ തിരഞ്ഞെടുക്കുമെന്ന ശുഭാപ്​തി വിശ്വാസവും ഇവർക്കുണ്ട്​.

വിദഗ്​ധ ചികിത്സ നൽകണമെന്ന്​ സുപ്രീംകോടതി നിർദേശിച്ച 6727 എൻഡോസൾഫാൻ ദുരിതബാധിതർ കഴിയുന്ന ജില്ലയാണിത്​. പട്ടിക പുതുക്കിയാൽ രോഗികളുടെ എണ്ണം ഇനിയും കൂടും. കോവിഡിനു മുമ്പും ഇപ്പോഴും ചികിത്സക്കായി ഇത്രയും യാത്രാക്ലേശം അനുഭവിക്കുന്നവർ അപൂർവമാണ്​. ഇവർക്കുള്ള ആശ്രയമെന്ന നിലക്കാണ്​ എയിംസിനായി ഒരുനാട്​ തെരുവിലിറങ്ങിയത്​.

നിലക്കാത്ത പ്രതിഷേധം

എയിംസ്​ കാസർകോട്​ ജനകീയ കൂട്ടായ്​മ ജില്ലയിലുടനീളം ഒരാഴ്​ച നീണ്ട കാൽനടജാഥ നടത്തി. വർക്കിങ്​ ചെയർമാൻ നാസർ ചെർക്കളയുടെ നേതൃത്വത്തിൽ ഹെസങ്കടി മുതൽ കാഞ്ഞങ്ങാട്​ വരെ 52 കി.മി പദയാത്ര. ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം ക്യാപ്​റ്റനായി കാലിക്കടവ്​ മുതൽ നീലേശ്വരം വരെ 25 കി.മി യാത്രയും നടത്തി.

രാജ്​മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.പി പി. കരുണാകരൻ, എം.എൽ.എമാരായ എൻ.​എ. നെല്ലിക്കുന്ന്​, എ.കെ.എം. അഷ്​റഫ്​, സി.എച്ച്​. കുഞ്ഞമ്പു, എം. രാജഗോപാലൻ, എൻ. ചന്ദ്രശേഖരൻ എന്നിവർ വിവിധ സ്​ഥലങ്ങളിലെ സമരങ്ങളിൽ പങ്കാളികളായി. ഇടതുവലതു മുന്നണികൾ സജീവമായ പരിപാടിയായിരുന്നു അത്​. സൈക്കിൾ റാലി, വനിതസംഗമം, കൂട്ടഉപവാസം തുടങ്ങി ഒ​ട്ടേറെ പരിപാടികൾ നടത്തി.

എല്ലാ പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്​മകൾ ഉണ്ട്​. എല്ലാവർക്കും വാട്ട്​സ്​ആപ്​ ഗ്രൂപ്​​, ഫേസ്​ബുക്ക്​ പേജ്​ എന്നിവയുണ്ട്​. ഗൾഫ്​ രാജ്യങ്ങളിലും കൂട്ടായ്​മ സജീവം. എയിംസ്​ പരിഗണനയിൽ ഇല്ലെന്ന്​ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതോടെ പതിനായിരക്കണക്കിന്​ ആളുകളെ ചേർന്ന്​ വൻ പ്രതിഷേധം അടുത്തമാസം നടത്താനാണ്​ തീരുമാനം.

ധിക്കാരം, പിടിവാശി- രാജ്​മോഹൻ ഉണ്ണിത്താൻ എം.പി

എയിംസ്​ വിഷയത്തിൽ അധികാരത്തിലിരിക്കുന്നവരുടെ പിടിവാശി, ധിക്കാരം എന്നിവയാണ്​ ഇപ്പോൾ പ്രകടമായത്​. എയിംസ്​ കാസർകോട്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാഷ്​ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി തുടങ്ങിയ എല്ലാവർക്കും എം.പിയെന്ന നിലയിൽ നിവേദനം നൽകിയിട്ടുണ്ട്​. പിന്നാക്ക ജില്ല എന്ന നിലക്ക്​ എന്തുകൊണ്ടും കാസർകോടിന്​ അവകാശപ്പെടാൻ അധികാരമുണ്ട്​. കാസർകോട്​, കണ്ണൂർ ജില്ലകൾക്കു പുറമെ ദക്ഷിണ കന്നട, കുടക്​ എന്നീ ജില്ലകളിലുള്ളവർക്കും സൗകര്യപ്രദമായ സ്​ഥലമാണ്​ ഇവിടം. എയിംസിനായി അവസാന ശ്വാസം വരെ പോരാടും. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും താൽപര്യം കോഴിക്കോടാണ്​. സർക്കാർ പക്ഷപാതപരമായാണ്​ കാസർകോടിനോട്​ പെരുമാറുന്നത്​. ഇതിനു വിരുദ്ധമായി പറയാൻ ജില്ലയിലെ സി.പി.എമ്മിന്​ കഴിയുന്നില്ല. കേന്ദ്രത്തിൽ മോദിയും ഇവിടെ പിണറായിയും ഒരേപോലെയായതിനാൽ ഒന്നും പറഞ്ഞിട്ട്​ കാര്യമില്ല.

കാസർകോടി​െൻറ വികാരത്തിനൊപ്പം –സി.പി.എം

എയിംസ്​ കാസർകോട്​ വരണമെന്നാണ്​ ആഗ്രഹിക്കുന്നത്​. കാസർകോടി​െൻറ പിന്നാക്കാവസ്​ഥ കണക്കിലെടുത്ത്​ എന്തുകൊണ്ടും അനുയോജ്യവുമാണ്​.

എയിംസ്​ വേണമെന്നാവശ്യപ്പെട്ട്​ ജില്ലയിൽ നടന്ന മിക്ക പരിപാടികളിലും സി.പി.എം ജില്ല സെക്രട്ടറി എന്ന നിലക്ക്​ പ​ങ്കെടുത്തിട്ടുണ്ട്​. നേരിട്ടു പോവാൻ കഴിയാത്ത പരിപാടികളിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്​. ഇക്കാര്യത്തിൽ ബി.ജെ.പി രാഷ്​ട്രീയം കളിക്കുകയാണ്​. അവരല്ലേ കേന്ദ്രം ഭരിക്കുന്നത്​.

എന്തുകൊണ്ട്​ ഭരണസ്വാധീനം ഉപയോഗിച്ച്​ ബി.ജെ.പിക്ക്​ എയിംസ്​ കൊണ്ടുവരാൻ സാധിക്കുന്നില്ല. ബി.ജെ.പി സൃഷ്​ടിക്കുന്ന വിവാദങ്ങളിൽ ​സമരക്കാർ വീഴരുത്​. കോൺഗ്രസും ബി.ജെ.പിയും എയിംസി​െൻറ പേരിൽ രാഷ്​ട്രീയ മുതലെടുപ്പ്​ നടത്തുകയാണ്​. അത്​ ശരിയായ നടപടിയല്ല.


(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMS
News Summary - there is government land to construct AIIMS
Next Story