ചാലിങ്കാലിൽ അടിപ്പാതയുമില്ല, മേൽപാതയുമില്ല
text_fieldsപെരിയ: അജാനൂർ പഞ്ചായത്തു പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധപ്പെടുത്തുന്ന ചാലിങ്കാൽ ജങ്ഷനിൽ അടിപ്പാതയുമില്ല മേൽപാതയുമില്ല. രാവണീശ്വരം, വേലേശ്വരം മേഖലകൾ ദേശീയപാതയുമായി ബന്ധപ്പെടുന്നത് ചാലിങ്കാൽ ജങ്ഷൻ വഴിയാണ്. ദേശീയപാത നിർമാണത്തിൽ ഇവിടെ അടിപ്പാതയില്ല.
കേന്ദ്ര സർവകലാശാല അടിപ്പാതയിൽ നിന്നും മണ്ണിട്ട് നികത്തി ഉയർത്തിയ റോഡ് ചാലിങ്കാലിൽ എത്തുമ്പോൾ ഏറെ താഴ്ച്ചയിൽ കുഴിയെടുത്താണ് നിർമാണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ചാമുണ്ഡിക്കുന്ന് ചാലിങ്കാൽ റോഡ് അടച്ചിട്ടിരിക്കുകയാണ്. കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് വേലേശ്വരത്തുനിന്നും വന്നുചേരുന്നത് ചാലിങ്കാലിൽ തന്നെ.
ചാലിങ്കാൽ ചാമുണ്ഡിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് റോഡാണ്. കാസർകോട് കലക്ടറേറ്റിലേക്കും ചെർക്കളയിൽ നിന്നും ജാൽസുർ, ബദിയടുക്ക ഭാഗങ്ങളിലേക്കും ആളുകൾ ആശ്രയിക്കുന്നത് ചാലിങ്കാൽ ജങ്ഷനെയാണ്. പെരിയ ഹയർസെക്കൻഡറി സ്കൂൾ, കല്യോട്ട് ഹയർസെക്കൻഡറി സ്കൂൾ, പെരിയ അംബേദ്കർ ഹയർസെക്കൻഡറി സ്കൂൾ, കോളജ് പെരിയ സി.എച്ച്.സി എന്നിവിടങ്ങളിലേക്ക് പ്രധാന ബസ് കാത്തിരിപ്പു കേന്ദ്രം ചാലിങ്കാലാണ്. പുതിയ നിർമാണ രീതി പൂർണമായാൽ കേളോത്ത് മുതൽ കേന്ദ്ര സർവകലാശാല വരെ ദേശീയപാത മുറിച്ചു കടക്കാൻ കഴിയാത്ത അവസ്ഥയാണ്.
രാവണേശ്വരം ഭാഗത്തേക്കുള്ള റോഡ് ഉയരം കുറക്കാൻ മണ്ണെടുക്കും. അത് സർവീസു റോഡുമായി ബന്ധപ്പെടുത്തും. കാസർകോട് ഭാഗത്തേക്ക് പോകാൻ കഴിയുമെങ്കിലുംഅവിടെ നിന്നുവരാനും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാനും പ്രയാസമായിരിക്കും. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള കുട്ടികൾക്ക് സ്കൂളിൽ പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം. കുട്ടികളുടെ എണ്ണക്കുറവിനെ തുടർന്ന് നാട്ടുകാരുടെ ഇടപെടലിലൂടെ നല്ല നിലയിൽ മെച്ചപ്പെടുത്തിയ സ്കൂളിെൻറ ഭാവിയെ ഇത് ബാധിക്കും.
നിലവിൽ ആറുമാസത്തേക്കാണ് റോഡ് അടച്ചിരിക്കുന്നത്. പ്രവൃത്തി സമയത്ത് പൂർത്തിയായില്ലെങ്കിൽ പിന്നെയും നീളും. പെരിയക്ക് തണ്ണോട്ട് -പെരിയ റോഡും. കാഞ്ഞങ്ങാട്ടേക്ക് വേലേശ്വരം ബെള്ളിക്കോത്ത് വഴിയും കേളോത്ത് വഴിയും പോകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.