ദാഹജലം ഇനി റോഡിലൊഴുകില്ല; പൊട്ടിയ പൈപ്പ് നന്നാക്കി വാട്ടർ അതോറിറ്റി
text_fieldsകാസർകോട്: ദാഹജലം റോഡിലൊഴുകുന്നതിന് പരിഹാരം കണ്ട് വാട്ടർ അതോറിറ്റി. ചൊവ്വാഴ്ച രാവിലെയോടെ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ആനബാഗിലു റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പരിസരപ്രദേശങ്ങളിലടക്കം കുടിവെള്ളം മുടങ്ങിയിരുന്നു.
കൂടാതെ, കഴിഞ്ഞ രണ്ടുമാസത്തോളമായി പുതിയ ബസ് സ്റ്റാൻഡ് ജങ്ഷനിലും പൈപ്പ് പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകിയിരുന്നു. ഇതുസംബന്ധിച്ച് ‘ദാഹജലമാണ്, മറക്കരുത്’ തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെത്തി പൈപ്പ് പൊട്ടിയത് നന്നാക്കിയതും ജലവിതരണം പുനഃസ്ഥാപിച്ചതും. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും ഒഴുകിപ്പോയിരുന്നത്.
ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. വാൽവിന് തകരാറുണ്ടെന്നും ദേശീയപാതയുടെ മേൽപാലം പണി കഴിഞ്ഞാൽ ഉടൻ തകരാറ് പരിഹരിക്കാൻ കഴിയുമെന്നും അത് യു.എൽ.സി.സി.എസിനെ അറിയിച്ചിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.