സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsകാസർകോട്: മൊഗ്രാൽ പുത്തൂരിൽ സ്വർണവ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. വയനാട് നടവയൽ കായക്കുന്ന് കിഴക്കേ തുമ്പത്തു വീട്ടിൽ അഖിൽ ടോമി (24), തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപ്പള്ളി വീട്ടിൽ ബിനോയ് സി. ബേബി (25), വയനാട് പുൽപള്ളി പെരിക്കല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ അനു ഷാജു (28) എന്നിവരെയാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. സെപ്റ്റംബർ 22നാണ് സംഭവം. പഴയ സ്വർണാഭരണങ്ങൾ വാങ്ങി വിൽപന നടത്തുന്ന മഹാരാഷ്ട്ര സംഗ്ളി സ്വദേശി രാഹുൽ മഹാജേവ് ജാവേറിനെയാണ് തട്ടിക്കൊണ്ടുപോയത്.
രണ്ടു കാറിലായി എത്തിയ അഞ്ചംഗ അക്രമിസംഘം സ്വർണ വ്യാപാരിയുടെ കാർ സഹിതം തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശൂരിൽെവച്ചാണ് മൂവരും പിടിയിലായത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതിനുവേണ്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.