നെയ്തലിൽനിന്ന് സുഖം പ്രാപിച്ച ആമ കടലമ്മയുടെ മടിത്തട്ടിലേക്ക്...
text_fieldsതൈക്കടപ്പുറം: കടലാമ സംരക്ഷണ സംഘടനയായ നെയ്തലിന്റെ റെസ്ക്യൂ സംവിധാനത്തിൽ നാലുമാസം മുമ്പ് അവശനിലയിൽ നാട്ടുകാർ എത്തിച്ച ഹോക്സ്ബിൽ കടലാമ സുഖപ്രാപ്തിക്കു ശേഷം കടലിലേക്ക് തിരിച്ചു പോയി.
കേരളതീരത്തു കാണാത്ത പരുന്തൻ കടലാമയായ ഈ ഇനം കടലിൽ ഉപേക്ഷിക്കുന്ന പാഴ്വലയിൽ കുടുങ്ങിയാണ് അവശനിലയിൽ അഴിമുഖ ത്തെത്തിയത്. വൻജനാവലി യാത്രയയപ്പിനു സാക്ഷിയായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭ വൈസ് ചെയർമാന്മാരായ ബിൽ ടെക് അബ്ദുല്ല, പി.പി. മുഹമ്മദ് റാഫി, നഗരസഭ കൗൺസിലർമാരായ കെ.കെ. ബാബു,വിനു നിലാവ്, വലിയപറമ്പ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, ഫോറസ്റ്റ് എ.സി.എഫ്. പി. ബിജു, ഹോസ്ദുർഗ് ഡി വൈ.എസ്.പി ഡോ.വി. ബാലകൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റർ ടി. പ്രഭാകരൻ, ബി.ആർ ഡി.സി.എം.ഡി ഷിജിൻ പറമ്പത്ത് എന്നിവർ എത്തിയിരുന്നു. നെയ്തൽ പ്രസിഡന്റ് കെ. പ്രവീൺ, കെ. രാജൻ, എം. പ്രശാന്തൻ, അനിൽ കുമാർ ഈയ്യക്കാട്, എം.വി. ഗിരീഷ് എന്നിവരാണ് നെയ്തലിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.