കാസർകോട് സഞ്ചാരികൾ എത്തിത്തുടങ്ങി; സജീവമായി വിനോദസഞ്ചാര മേഖല
text_fieldsകാസർകോട് സഞ്ചാരികൾ എത്തിത്തുടങ്ങി; സജീവമായി വിനോദസഞ്ചാര മേഖല
കാസർകോട്: കോവിഡ് കുറഞ്ഞതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖല വീണ്ടും സജീവമായി. ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലുമെല്ലാം വീണ്ടും സഞ്ചാരികളെ എതിരേറ്റു തുടങ്ങി. സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് സാനിറ്റൈസറിെൻറ സുരക്ഷയിലാണ് സഞ്ചാരികള്‍ എത്തുന്നത്. നവരാത്രി, ദീപാവലി ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ ഒഴുക്ക് ബേക്കലിലേക്കും ഉണ്ടായത് ടൂറിസം മേഖലക്ക് നവോന്മേഷം പകര്‍ന്നു. ബേക്കല്‍ ബീച്ച് പാര്‍ക്ക്, ചെമ്പിരിക്ക ബീച്ച്, കാഞ്ഞങ്ങാട് ബീച്ച് തുടങ്ങി വിവിധ സ്ഥലങ്ങളിലും റാണിപുരം തുടങ്ങിയ ഹില്‍ സ്റ്റേഷനുകളിലും രണ്ട് മാസമായി സഞ്ചാരികള്‍ എത്തുന്നുണ്ട്.
വടക്കേ മലബാറിെൻറ തനതു സാംസ്കാരിക സമ്പത്തായ കളിയാട്ടക്കാലം ആരംഭിച്ചതിനാല്‍ തെയ്യം കാണുന്നതിനും ഗ്രാമീണഭംഗി ആസ്വദിക്കുന്നതിനുമായി വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. വിനോദ സഞ്ചാരമേഖല പഴയ നിലയിലേക്കെത്തുന്നത് ഹോംസ്റ്റേ, സര്‍വിസ്ഡ് വില്ല, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ള മറ്റ് സംരംഭങ്ങള്‍ക്കും ഉണർവേകും.ബേക്കലില്‍ റിസോര്ട്ടിെൻറ നിർമാണം വീണ്ടും സജീവമായി. അധികം വൈകാതെ റിസോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും.
കാണാം, ജില്ലയുടെ വൈവിധ്യങ്ങള്‍
കാസർകോട്: വിനോദസഞ്ചാര മേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ലിറ്റില്‍ ഇന്ത്യ കാസര്‍കോട്. ജില്ലയിലെ നാലു വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹ്രസ്വ വിഡിയോകളിലൂടെ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ലോകത്തിന് മുന്നിലെത്തിക്കുന്നത്. റാണിപുരം മലനിരകളുടെ മനോഹാരിതയും ബെള്ളൂര്‍ പഞ്ചായത്തിലെ കല്ലേരിമൂല വെള്ളച്ചാട്ടവും വലിയപറമ്പ് കായലും പിലിക്കോട് വയലിെൻോറ സൗന്ദര്യവുമെല്ലാം ആകാശദൃശ്യങ്ങളിലൂടെയാണ് പകര്‍ത്തിയത്. സംസ്ഥാന സർക്കാർ പുതുതായി നടപ്പിലാക്കുന്ന ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയത്തിെൻറ പ്രചാരണം ലക്ഷ്യമിട്ടാണ് വിഡിയോ തയാറാക്കിയത്. ബെള്ളൂർ, വലിയ പറമ്പ്, പിലിക്കോട്, പനത്തടി പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ വിഡിയോകളിലൂടെ പരിചയപ്പെടുത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശികളെയും ജില്ലയുടെ പ്രാദേശിക വിനോദസഞ്ചാര ഭൂമികയിലേക്ക് ആകര്‍ഷിക്കുംവിധമാണ് വിഡിയോകള്‍. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പ്രകാശനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആൻറണി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ബി.ആര്.ഡി.സി മാനേജര്‍ യു.എസ്. പ്രസാദ്, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.