കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം -ബാലാവകാശ കമീഷന്
text_fieldsകാസർകോട്: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളും കുട്ടികളെ കൈയിലേന്തിയുമുള്ള കച്ചവടങ്ങള്‍ ഒഴിവാക്കണമെന്ന് ബാലാവകാശ കമീഷന്.
കമീഷന് ചെയര്മാന് കെ.വി. മനോജ്കുമാര്‍, അംഗം ശ്യാമളാദേവി എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രക്ഷിതാക്കള്‍ കുട്ടികളെ വെയിലത്ത് കിടത്തി വ്യാപാരം നടത്താനും കുട്ടികള്‍ നേരിട്ട് കച്ചവടം ചെയ്യാനും പാടില്ല. കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താൽപര്യങ്ങളും സംരക്ഷിക്കുന്ന കാര്യം ഉറപ്പാക്കാനും സംസ്ഥാന പൊലീസ് മേധാവിക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിർദേശം നല്കി. ഇതിന്മേല് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 45 ദിവസത്തിനകം ലഭ്യമാക്കാനും കമീഷന് നിർദേശിച്ചു.
തിരക്കേറിയ ട്രാഫിക് പോയന്റുകളില്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളെ പൊരി വെയിലത്ത് കിടത്തിയും കൂടാതെ മുതിര്‍ന്ന കുട്ടികളും പലവിധ സാധനങ്ങള്‍ കച്ചവടം ചെയ്യുന്നു. അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്.
കുട്ടികളുടെ അടിസ്ഥാന അവകാശമായി ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ അവകാശം തന്നെ നിഷേധിച്ചുകൊണ്ടും കുട്ടികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കാതെയുമുള്ള ബാലാവകാശ ലംഘനങ്ങള്‍ പൂർണമായും അവസാനിപ്പിക്കേണ്ടതാണെന്ന് കമീഷന് വിലയിരുത്തി.കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് ബോധ്യമുള്ള ഇടങ്ങളില്‍ സമരക്കാര്‍ കുട്ടികളെയും കൂട്ടി സമരമുഖത്തേക്ക് പോകുന്നത് അഭികാമ്യമല്ല.
സമരമുഖങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിക്കരുത്. ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന കമീഷന്റെ മുന്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.