യാത്രാ ഇളവ്; വിദ്യാർഥികൾ അനുഭവിക്കുന്നത് വർഷങ്ങളുടെ വിവേചനം
text_fieldsകാസർകോട്: കർണാടക ആർ.ടി.സിയുടെ ഇളവ് കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കുന്നുവെങ്കിലും കേരളത്തിലെ വിദ്യാർഥികൾക്ക് കേരള ആർ.ടി.സിയുടെ ഇളവില്ല.
കർണാടകത്തിലേക്ക് കേരളത്തിൽ നിന്നും ദിവസേന പഠിക്കാൻ പോകുന്ന വിദ്യാർഥികൾ വർഷങ്ങളായി അനുഭവിക്കുന്ന വിവേചനമാണിത് . ജില്ലയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ മംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ദിവസവും പോയി വരുന്നവരാണ്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ പൊതുവാഹങ്ങളെ ആശ്രയിക്കുന്നു. രാവിലത്തെ മംഗളുരുവിലേക്കുള്ള ട്രെയിനില്‍ തിരക്ക് കാരണം തൂങ്ങിപ്പിടിച്ച് ജീവന് പണയപ്പെടുത്തിയാണ് കുട്ടികള്‍ സഞ്ചരിക്കുന്നത്. ചെലവ് കൂടിയ ബസ് യാത്ര മാത്രമാണ് ചിലർക്ക് ആശ്രയം.
നേരത്തേ സ്വകാര്യ ബസുകള്‍ പകുതി നിരക്ക് ഈടാക്കി വിദ്യാര്‍ഥികളെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍ കാസർകോട്- മംഗലാപുരം റൂട്ട് ദേശസാത്കരിച്ചതോടെ ആ സൗകര്യം നിലച്ചു. അന്തര്‍ സംസ്ഥാന ടിക്കറ്റുകള്‍ക്ക് സൗജന്യം നല്കാന് നിവൃത്തിയില്ലെന്നാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നത്. അതിനാല്‍ ഫുള്‍ ടിക്കറ്റ് എടുത്തു പോകാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. ഈയിനത്തില്‍ രക്ഷിതാക്കള്‍ക്ക് വലിയൊരു തുക ചെലവാക്കേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാരെ ദുരിതത്തിലാക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള രക്ഷിതാക്കള്‍ കുട്ടികളെ ഹോസ്റ്റലിലും മറ്റും താമസിപ്പിക്കുന്നതിനാല്‍ സാധാരണക്കാരെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഭീമമായ ഫീസിനൊപ്പം വലിയ തുക ഗതാഗതത്തിന് ചെലവഴിക്കേണ്ടി വരുന്നത് സാമ്പത്തികമായി പ്രയാസത്തിലാക്കുന്നു.ചില രക്ഷിതാക്കള്‍ മംഗളൂരുവിലെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് അധികൃതരെ കണ്ടു നിവേദനം നല്‍കിയതിന്റെ ഫലമായി കര്‍ണാടക ആർ.ടി.സി ബസില്‍ ഇപ്പോള്‍ സൗജന്യ നിരക്കില്‍ വിദ്യാഥികള്‍ക്ക് സഞ്ചരിക്കാം.
അവഗണന വേദനജനകം
കാസർകോട്: അയല്‍ സംസ്ഥാനത്തെ കര്‍ണാടക സര്‍ക്കാര്‍ കാസർകോട് മംഗളൂരു റൂട്ടില്‍ നമ്മുടെ നാട്ടുകാരായ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നല്കുമ്പോള് സ്വന്തം സംസ്ഥാനസര്‍ക്കാര്‍ മുഴുവന്ചാര്ജും ഈടാക്കി അവരെ പിഴിയുന്ന അവസ്ഥ വേദനജനകമാണ്.ഇളവിന് വേണ്ടി കാസർകോട്ടെ രക്ഷിതാക്കള്‍ മംഗളൂരുവിലെ കെ.എസ്.ആർ.ടി.സി ഓഫിസിൽ ച്ചെന്ന് അപേക്ഷ നൽകിയപ്പോൾ ജില്ല തല ഉദ്യോഗസ്ഥന് പെട്ടെന്ന് തന്നെ ആവശ്യമായ ഉത്തരവിറക്കുകയുണ്ടായി. എന്നാല്‍, കാസർകോട്ടെ കേരള ആർ.ടി.സി ഡിപ്പോയിൽ ചെന്നപ്പോള്‍ അവര്‍ക്ക് അതിനധികാരമില്ലെന്നും തിരുവനന്തപുരത്തു നിന്ന് ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളു എന്നുമാണു അധികൃതര്‍ പറഞ്ഞത്. കർണാടക സർക്കാർ കാസർകോട്ടെ വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യമെങ്കിലും കേരള സർക്കാർ നൽകുന്നില്ല എന്നത് അങ്ങേയറ്റം സങ്കടകരമാണ്. സീസൺ ടിക്കറ്റ് ഏർപ്പെടുത്തുമെന്ന വാഗ്ദാനം ഉടൻ നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു.
-നിസാർ പെറുവാഡ് സാമൂഹിക പ്രവർത്തകൻ
കർണാടക ബസിൽ നാലു രൂപ; കേരള ബസിൽ 130 രൂപ
കാസർകോട്: പ്രോസസിങ് ഫീസിന്റെ ശരാശരി പരിശോധിച്ചാൽ കര്‍ണാടക ബസില്‍ ദിവസം നാല് രൂപക്ക് വിദ്യാർഥികൾക്ക് കാസർകോട്ടുനിന്ന് ദിവസം മംഗളൂരുവിൽ പോയി വരാന്‍ സാധിക്കും. എന്നാൽ, കേരള ബസില്‍ 130 രൂപയിലേറെ കൊടുക്കേണ്ടിവരും.
കന്നടക്കാർക്ക് മാത്രമേ ഈ ഇളവിന് അര്‍ഹത ഉള്ളൂവെങ്കിലും മഞ്ചെശ്വരം, കാസർകോട് താലൂക്കുകളില്‍ താമസക്കാരനെന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എല്ലാവർക്കും പാസ് നല്‍കുന്നുണ്ട്. എന്നാല്‍, ഈ പാസ് എടുത്താല്‍ തന്നെ പലര്‍ക്കും അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കാരണം രാവിലെ ഏഴിനും എഴരക്കുമിടയില് കാസർകോട്ടു നിന്നു തിരിച്ചു വൈകീട്ട് നാലിനും നാലരക്കുമിടയില്‍ മംഗളൂരുവിൽനിന്നും പുറപ്പെടുന്ന ബസില്‍ കയറിയാലാണ് കൃത്യമായ സമയത്ത് സ്കൂള്‍/ കോളജില്‍ എത്താനും തിരികെ മടങ്ങിയെത്താനും സാധിക്കുക.
എന്നാല്‍, ഈ രണ്ടു സമയത്തും കേരള ബസുകള്‍ മാത്രമാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. മാത്രമല്ല, കേരള എസ്.ആര്.ടി.സി ബസില്‍ ഈ സൗജന്യം ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.