ഈ കുരുന്നിനെയെങ്കിലും വീണ്ടെടുത്ത് രജിതക്ക് നൽകണം
text_fieldsകാസർകോട്: ഇരട്ടകളിൽ ഒരു കൺമണി കണ്ണുകീറാതെ തിരിച്ചുപോയി. ഒരാൾ കണ്ണുതുറക്കാതെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ തന്നെ കഴിയുകയാണ്. രണ്ടു കൺമണികൾക്ക് ജന്മം നൽകിയ അമ്മ അർധ ബോധാവസ്ഥയിൽ മറ്റൊരു ആശുപത്രിയിലും.
കാഞ്ഞങ്ങാട് രാവണീശ്വരം കളരിക്കാലിൽ പ്രതീശൻ-സജിനി ദമ്പതികൾക്ക് രണ്ടാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഇരട്ടക്കുട്ടികൾ പിറന്നത്. ഒരാണും ഒരു പെണ്ണും. പെൺകുഞ്ഞ് ജനിച്ചയുടൻ മരിച്ചു. ആൺകുഞ്ഞിന് മലദ്വാരം ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാൻ മംഗളുരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
താൽക്കാലിക പരിഹാരത്തിനു ഒരു ശസ്ത്രക്രിയ നടത്തി. വിവരമറിഞ്ഞ അമ്മ സജിനി അർധ ബോധാവസ്ഥയിലായി. അവർ ജില്ല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞിന്റെ ആദ്യ ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ മൂന്നുമാസത്തിനകം പ്രധാന ശസ്ത്രക്രിയ നടത്തണം.
ഇതിന് ശസ്ത്രക്രിയ ചെലവും തുടർചികിത്സയുമായി 15ലക്ഷത്തോളം രൂപ വേണ്ടിവരും. മൂന്നുമാസത്തോളം വെന്റിലേറ്ററിൽ കഴിയേണ്ട സ്ഥിതിയുമുണ്ട്. കൂലിപ്പണിക്കാരനായ പ്രതീശനു അതിനുള്ള കഴിവില്ല. നാട്ടുകാർ ജനകീയ കമ്മിറ്റിയുണ്ടാക്കി ശ്രമങ്ങൾ നടത്തുന്നുവെങ്കിലും എങ്ങുമെത്തിയില്ല.
പണമാണെങ്കിൽ എത്രയും വേഗത്തിൽ ലഭ്യമാകണം. വൈകുന്തോറും കുഞ്ഞിന്റെ ജീവനു ഭീഷണിയാണ്. ഇന്ത്യൻ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിൽ 7339003949(ഐ.എഫ്.എസ്.ഇ-IDBOOON106) നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 7012003785 നമ്പറാണ് ഗൂഗ്ൾ പേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.