കലക്ടറേറ്റിനു മുന്നിൽ രാത്രിയിലും ആദിവാസികളുടെ പ്രതിഷേധം
text_fieldsകാസർകോട്: കൃഷിഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ രാത്രിയിലും ആദിവാസികളുടെ പ്രതിഷേധം. 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതി പ്രകാരം ജില്ലയിൽ കണ്ടെത്തിയ ഭൂമി ഉടൻ ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗോത്രജനത കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. വ്യാഴാഴ്ച വൈകീട്ട് എത്തിയ പ്രതിഷേധക്കാർ ട്രൈബൽ ഓഫിസറുടെ ഉറപ്പിൽ രാത്രി ഏഴരയോടെയാണ് പിരിഞ്ഞുപോയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200ഓളം പേരാണ് സമരത്തിനെത്തിയത്.
പദ്ധതി പ്രകാരം 150 ഏക്കർ ഭൂമിയാണ് ജില്ലയിൽ കണ്ടെത്തിയത്. ഈ ഭൂമിയിൽ നിന്ന് ഒരേക്കർ വീതം കൃഷിഭൂമി വിതരണം ചെയ്യണമെന്നാണ് ഗോത്രജന കൂട്ടായ്മയുടെ ആവശ്യം. അപേക്ഷ നൽകിയ മുഴുവൻ ആളുകൾക്കും ഒരേക്കർ ഭൂമി വീതം വിതരണം ചെയ്യാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗോത്രജനത കൂട്ടായ്മ നേതാവ് എം.കൃഷ്ണൻ പരപ്പച്ചാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.