അപ്രതീക്ഷിത കാറ്റ്, ആടിയുലഞ്ഞ് കെട്ടിടങ്ങൾ
text_fieldsതൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിലെ ആയിറ്റി, പേക്കടം, കൊയോങ്കര, എടാട്ടുമ്മൽ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് നാശംവിതച്ചു. ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. മരങ്ങൾ പൊട്ടിവീണതുകാരണം 12 വൈദ്യുതിത്തൂണുകൾ തകർന്നു. നിരവധി വീടുകളുടെ ഷീറ്റിട്ട മേൽക്കൂരകൾ മീറ്ററുകളോളം പറന്നുപോയി. ഏകദേശം അരക്കോടിയോളം രൂപയുടെ നാശം കണക്കാക്കുന്നു.
ആയിറ്റി കോളനിയിൽ എൻ. സൈനുൽ ആബിദിന്റെ വീടിന്റെ മുകൾഭാഗത്തെ ഷീറ്റ് പൂർണമായും കാറ്റിൽ നിലംപൊത്തി. ഒട്ടനവധി വീടുകൾ നിലംപതിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. മണിയനോടിയിലെ കെ. ആയിഷ, എ.ജി. ഫാറൂക്ക് എന്നിവരുടെ മേൽക്കൂര തകർന്നു.
ഇവിടത്തെ കണ്ണൻ, ഇ. പവിത്രൻ, മാധവി, ലതീഷ്, സാഹിറ, ലോഹിതാക്ഷൻ, ദാസൻ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. എൻ. ഹസനത്തിന്റെ തെങ്ങും വാഴകളും നശിച്ചു. എൻ. അബ്ദുൽ ഖാദറിന്റെ വീടിന്റെ മുകളിൽ തെങ്ങും പ്ലാവും വീണ് കേടുപാടുകൾ പറ്റി. എൻ. സൈനുദ്ദീന്റെ മതിലുകൾ തകർന്നു. മണിയനോടിയിലെ എം. ശാരദയുടെയും അബ്ദുൽ നാസറിന്റെയും തെങ്ങുകൾ ഷീറ്റിന് മുകളിൽ പതിച്ചു.
കോളനികക്കത്തെ നാലോളം വൈദ്യുതിത്തൂണുകൾ നിലംപതിച്ചു. മാപ്പിടിച്ചേരി മാധവി, ആരിഫ് എന്നിവരുടെ പറമ്പിലുള്ള വൻമരങ്ങൾ നിലംപതിച്ചു. പെരിയോത്ത് അക്ബർ, അശ്റഫ് എന്നിവരുടെ ഫലവൃക്ഷങ്ങൾ വീണു. കുളത്തിന് സമീപത്തുള്ള പമ്പ് ഹൗസിന് മുകളിൽ മാവ് പൊട്ടിവീണു. പി.പി. സുബൈദയുടെ വീടിന് തെങ്ങുവീണ് കേടുപാടുകൾ പറ്റി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, മെംബർമാരായ എം. രജീഷ് ബാബു, എം. ഷൈമ, സീതാഗണേഷ്, വില്ലേജ് ഓഫിസർ ടി.വി. സന്തോഷ് കുമാർ, കൃഷി ഓഫിസർ എ. റജീന എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.