റോഡ് ഷോയുമായി ഉണ്ണിത്താൻ; അപകടസ്ഥലം സന്ദർശിച്ച് ബാലകൃഷ്ണൻ
text_fieldsകാസർകോട്: പെരിയ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സ്ഥലത്ത് ആശ്വാസവുമായി സ്ഥാനാർഥികളെത്തി. ഡ്രൈവർ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ ആദ്യം സ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച പൊലീസുകാരുമായി സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ നൽകാൻ ഇടത് പ്രവർത്തകരോട് അഭ്യർഥിച്ചശേഷം പരിക്കേറ്റവരെ കാണാൻ ആശുപത്രിയിൽ എത്തി.
യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ കാസർകോട് നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി മുള്ളേരിയയിൽ റോഡ് ഷോ നടത്തി. അതിനിടയിലാണ് അപകടം നടന്ന വിവരം അറിയുന്നത്. കിന്നിംഗാർ, മാർപ്പിനടുക്ക, ബദിയടുക്ക, നെല്ലിക്കട്ട, ചെർക്കള, നായന്മാർമൂല, ഉളിയത്തടുക്ക വഴി റോഡ് ഷോ മൊഗ്രാൽ പുത്തൂരിൽ അവസാനിച്ച ശേഷം, ഉണ്ണിത്താൻ പരിക്കേറ്റവരെ കാണാൻ ജില്ല ആശുപത്രിയിൽ എത്തി. ഡ്രൈവറുടെ കുടുംബത്തെ അനുശോചനം അറിയിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
മൊഗ്രാൽ പുത്തൂരിൽ സമാപിച്ച റോഡ്ഷോയെ യു.ഡി.എഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ. നീലകണ്ഠൻ, എ. അബ്ദുറഹ്മാൻ, ഹക്കീം കുന്നിൽ, മുനീർ ഹാജി മാഹിൻ കേളോട്ട്, കെ. ഖാലിദ്, കരുൺ താപ്പ, കുഞ്ഞമ്പു നമ്പ്യാർ, ഗോവിന്ദൻ നായർ, സി.വി. ജെയിംസ്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, അഷ്റഫ് എടനീർ, ഗോപകുമാർ, ടി.എം. ഇക്ബാൽ, ആനന്ദ മവാർ, ശ്യാംപ്രസാദ് മാന്യ, നാസർ ചെക്കളം, ടി.ഇ. മുക്താർ, എം.എ.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാരിസ് ചൂരി, ജവാദ് പുത്തൂർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. എൻ.ഡി.എ സ്ഥാനാർഥി എ.എൽ. അശ്വിനിക്ക് തിങ്കളാഴ്ച മണ്ഡല പര്യടനമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.