Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകര്‍ണാടകയിലെ മലയാളി...

കര്‍ണാടകയിലെ മലയാളി വിദ്യാർഥികള്‍ക്ക് വാക്‌സിനേഷൻ

text_fields
bookmark_border
കര്‍ണാടകയിലെ മലയാളി വിദ്യാർഥികള്‍ക്ക് വാക്‌സിനേഷൻ
cancel

കാസർകോട്​: കര്‍ണാടകയില്‍ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക്​ കോവിഡ്​ ​കുത്തിവെപ്പ്​ നൽകാൻ തീരുമാനം. ഇവർക്കായി തിങ്കളാഴ്​ച മുതൽ ജില്ലയിൽ സൗകര്യമേർപ്പെടുത്തിയതായി കലക്​ടർ ഡോ. ഡി. സജിത്ത്​ ബാബു അറിയിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്​റഫി​െൻറ ഇടപെടലിനെ തുടർന്നാണ്​ നടപടി.

കർണാടകയിലെ വിവിധ സ്​ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന്​ വിദ്യാർഥികൾക്ക്​ ആശ്വാസമാണ്​ തീരുമാനം. വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് പി.എച്ച്‌.സികളിലാണ്​ ക്രമീകരണം ഒരുക്കിയത്​.​ തിങ്കളാഴ്ച മുതല്‍ ഹാള്‍ ടിക്കറ്റുമായി തൊട്ടടുത്ത പി.എച്ച്‌.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാമെന്ന്​ കലക്​ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ പ്രതിസന്ധി മനസ്സിലാക്കി എ.കെ.എം. അഷ്റഫ് എം.എൽ.എ ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ട്​ നിവേദനം നൽകിയിരുന്നു. ജില്ലയിലെ വിദ്യാർഥികളുടെ നിസ്സഹായവസ്​ഥ മനസ്സിലാക്കിയയുടൻ മന്ത്രി ജില്ല കലക്​ടർക്ക്​ നിർദേശം നൽകുകയായിരുന്നു. അതേസമയം, കാസർകോടിനു പുറമെ മറ്റ്​ ജില്ലകളിലും കർണാടകയിൽ പഠിക്കുന്ന ഒ​േട്ടറെ വിദ്യാർഥികളുണ്ട്​. കാസർകോട്​ പോലെ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ വിദ്യാർഥികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination
Next Story