തുരുമ്പെടുത്ത് നശിക്കുന്നത് കോടികൾ വിലവരുന്ന വാഹനങ്ങൾ
text_fieldsകാഞ്ഞങ്ങാട്: മിനി സിവിൽ സ്റ്റേഷൻ വളപ്പിലും കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിലുമായി നശിച്ചു കൊണ്ടിരിക്കുന്നത് കോടിക്കണക്കിന് രൂപ വിലവരുന്ന വാഹനങ്ങൾ. മിനി സിവിൽ സ്റ്റേഷന് സമീപം പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് നിരവധി വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ചുപോയത്.
ലോറികൾ, ജെ.സി.ബികൾ ഉൾപ്പെടെ ഇവയിലുണ്ട്. അഞ്ചു വർഷം മുതൽ 10 വർഷംവരെ വാഹനങ്ങൾ ഇതേനിലയിൽ ഇവിടെ നിർത്തിയിട്ടിരിക്കുകയാണ്. മിക്ക വാഹനങ്ങളും ഏറക്കുറെ പൂർണമായും നശിച്ച അവസ്ഥയിലാണ്.
അനധികൃതമായി പൂഴി കടത്തുന്നതിനിടയിലാണ് മിക്ക ലോറികളും ജെ.സി.ബികളും പിടികൂടിയത്.കേസ് നടപടികൾ വൈകിയതോടെ വാഹനങ്ങൾ ഇവിടെ നശിക്കുന്ന സ്ഥിതിയിലായി.
പൊലീസ് സ്റ്റേഷന് മുന്നിലും അതിഥിമന്ദിരത്തിന് മുന്നിലുമായി ലോറികൾ, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ, കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിച്ചിരിക്കുകയാണ്. കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലനടപടികൾ ഉൾപ്പെടെ വൈകുന്നതാണ് ഇവനശിക്കാനുള്ള പ്രധാന കാരണം.
ഇത്തരം വാഹനങ്ങൾ നശിക്കുക വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത് . വാഹനങ്ങൾ എളുപ്പത്തിൽ ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വർഷങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.