ലീഗിൻെറ ശൈലിയിൽ മാറ്റംവരുത്തി പാർട്ടിയെ തകരാതെ നിലനിർത്തും –പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകാസർകോട്: പുതിയ കാലത്തെ അതിജയിക്കുന്ന രീതിയിൽ മുസ്ലിം ലീഗിെൻറ പ്രവർത്തനങ്ങളിൽ കാലോചിതമായ ശൈലി മാറ്റംവരുത്തി സംഘടന സംവിധാനം ശാക്തീകരിച്ച് പാർട്ടിയെ തകരാതെ നിലനിർത്തുമെന്നും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കർമപദ്ധതികൾ കൊണ്ടുവരുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി തീരുമാന പ്രകാരം ജില്ലതലങ്ങളിൽ നടക്കുന്ന നേതൃസംഗമങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രവർത്തക സമിതി യോഗം കൊല്ലങ്കാനം ട്രിബോൺ റിസോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സംസ്ഥാന പ്രവർത്തക സമിതി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി നയരേഖ അവതരിപ്പിച്ചു.
ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി വരവ് ചെലവ് കണക്കും സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ജില്ല ഭാരവാഹികളായ വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, ടി.എ. മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ, എം.പി. ജാഫർ, കെ.എം. ശംസുദ്ദീൻ ഹാജി, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി. ശാഫി, അബ്ദുൽ റഹ്മാൻ വൺ ഫോർ, അഡ്വ.എം.ടി.പി. കരീം, എം.സി. ഖമറുദ്ദീൻ, എ.ജി.സി. ബഷീർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി, ഹാദി തങ്ങൾ, യൂസുഫ് ഹേരൂർ, അബൂബക്കർ പെർദണ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.