വന്യമൃഗ പരാക്രമം; സർക്കാർ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മടിക്കുന്നു
text_fieldsമൊഗ്രാൽ: തെരുവുനായ് ശല്യംപോലെ തന്നെ മനുഷ്യർക്കും കൃഷിക്കും ഭീഷണിയുയർത്തുന്ന വന്യമൃഗ പരാക്രമം തടയാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി. നായ്ക്കൂട്ടങ്ങളുടെ പരാക്രമത്തിൽ മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ജീവനെടുക്കുന്ന സാഹചര്യം വരെ സംസ്ഥാനത്തുണ്ടായി. ഇത്തരം ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാൻവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാനസർക്കാറും സുപ്രീംകോടതി വരെ സമീപിച്ചു.
ഇന്നിപ്പോൾ ആനയും പന്നിയുമാണ് മനുഷ്യജീവനും കൃഷിക്കും ഭീഷണിയുയർത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം ദിവസേന മനുഷ്യജീവനുകളെടുക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സർക്കാറാകട്ടെ ഇത്തരം വന്യജീവി ആക്രമണം നേരിടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകുന്നുണ്ടെങ്കിലും അവ നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുന്നതായി ആക്ഷേപമുണ്ട്.
ജില്ലയിലും പലഭാഗങ്ങളിലും കാട്ടുപന്നികൾ നാട്ടിലിറങ്ങി സ്വൈരവിഹാരം നടത്തുകയാണ്. ഇവയെ തുരത്തിയോടിക്കാനുള്ള സംസ്ഥാന വനംവകുപ്പിന്റെ നിർദേശം കർശനമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.