Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒറ്റനമ്പർ ചൂതാട്ടം:...

ഒറ്റനമ്പർ ചൂതാട്ടം: യുവതി അറസ്റ്റിൽ

text_fields
bookmark_border
ഒറ്റനമ്പർ ചൂതാട്ടം: യുവതി അറസ്റ്റിൽ
cancel
camera_alt

representational image

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ല് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ യു​വ​തി​യെ ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​പ്പൂ​സ് സ്റ്റേ​ഷ​ന​റി ക​ട​യും ലോ​ട്ട​റി സ്റ്റാ​ളും ന​ട​ത്തി​വ​രു​ന്ന ബാ​വോ​ട് ബ്ലു​വെ​ൽ​സി​ൽ സ​വി​ത​യെ​യാ​ണ് (47) ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​റ്റ ന​മ്പ​ർ ലോ​ട്ട​റി ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്ന സ​വി​ത​യെ ഷോ​പ്പ് റെ​യ്ഡ് ന​ട​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കു​റി​പ്പ​ടി​ക​ളും മൊ​ബൈ​ൽ ഫോ​ണും 13,500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ന്റെ മു​ഖ്യ ക​ണ്ണി​യാ​ണെ​ന്ന് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി ഷോ​പ്പ് പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ എ​ജ​ൻ​റു​മാ​രു​ണ്ട്. ഇ​വ​രി​ൽ പ​ല​രും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ്ര​തി​യെ ബു​ധ​നാ​ഴ്ച രാ​ത്രി ത​ല​ശ്ശേ​രി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. ച​ക്ക​ര​ക്ക​ല്ല് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഇ​ൻ ചാ​ർ​ജ് വി.​എം. വി​നീ​ഷ്, എ​സ്.​ഐ രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gambling
News Summary - woman arrested for gambling in bus stop
Next Story